Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഈ നിയമം വേണോ, മകന്‍ ജനിക്കാത്തതില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി

04 NOVEMBER 2016 11:03 AM IST
മലയാളി വാര്‍ത്ത

പ്രസവത്തില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ലെന്നതിന്റെ പേരില്‍ യുവതിയെ നടുറോഡില്‍വച്ച് മുത്തലാക്ക് ചൊല്ലി ഒരു മുസഌം യുവാവിന്റെ വിവാഹമോചന പ്രഖ്യാപനം. മൂന്നാം തലാഖ് ചൊല്ലി ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുന്ന സമ്പ്രദായത്തിനെതിരെ വ്യാപകമായി എതിര്‍പ്പുകളുയരുന്നതിനിടെയാണ് ന്യായം ലവലേശംപോലുമില്ലാത്ത ഒരു കാര്യത്തിന് പരസ്യമായ മുത്തലാഖ് നടന്നത്.
ജയ്പൂരില്‍വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഭാര്യയെ നാട്ടുകാര്‍ നോക്കിനില്‍ക്കെ റോഡില്‍വച്ച് തലാഖ് ചൊല്ലി വേര്‍പിരിയല്‍ അറിയിച്ചത്. ഏറെക്കാലത്ത് നേര്‍ച്ചകള്‍ക്കും കാഴ്ചനല്‍കലിനുമെല്ലാം ശേഷം പിറന്ന, നാലുവയസ്സുകാരിയായ മകളെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ തലാഖ്.
എന്നാല്‍, തന്റെ വീട്ടുകാരുമായി ഫറാഹ് ചേര്‍ച്ചയിലല്ലെന്നും ഇതാണ് തന്നെ മൊഴിചൊല്ലലിന് പ്രേരിപ്പിച്ചതെന്നുമാണ് സംഭവം വിവാദമായതോടെ ഇപ്പോള്‍ ഇര്‍ഫാന്‍ പറയുന്നത്. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫറാഹ് ഗര്‍ഭിണിയായി. ജനിച്ചത് മകളും. ഇപ്പോള്‍ നാലു വയസുള്ള ഈ പെണ്‍കുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ഇര്‍ഫാന്റെ മൊഴിചൊല്ലല്‍.
അതേസമയം, വിവാഹമോചനത്തിന് താന്‍ തയ്യാറല്ലെന്നും വഴിയില്‍ വച്ച് മുത്തലാഖ് എന്നു പറഞ്ഞതുകൊണ്ടു മാത്രം വിവാഹമോചനമാകില്ലെന്നും ഫറാഹ് പറയുന്നു. നിയമപരമായി തന്നെ ഇതിനെ നേരിടാന്‍ അവരെ സഹായിക്കാന്‍ പലരും ഇതിനകം രംഗത്തെത്തിയിട്ടുമുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഫറാഹ് തനിക്കുണ്ടായ പീഡനങ്ങളുടേയും മൊഴിചൊല്ലലിന്റെയും വിവരങ്ങള്‍ തന്നെ സന്ദര്‍ശിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് വിവരിച്ചത്.
വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇരുവര്‍ക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ ഇര്‍ഫാന്റെ വീട്ടുകാരില്‍ നിന്ന് ഫറാഹിനു നേരത്തേ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. കടുത്ത മാനസികപീഡനങ്ങളും ഉണ്ടായെന്ന് ഫറാഹ് ഇപ്പോള്‍ പറയുന്നു. ഇതിനു ശേഷം ഏറെ കാത്തിരിപ്പിനൊടുവില്‍ ഒരു മകള്‍ പിറന്നു. പക്ഷേ, മകന്‍ ജനിക്കണമെന്നായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ആവശ്യം. അതിനാല്‍ മകളുണ്ടായിട്ടും കാര്യങ്ങള്‍ക്ക് മാറ്റമൊന്നും ഉണ്ടായില്ല. ആണ്‍കുട്ടിയെയായിരുന്നു ആവശ്യം എന്നു പറഞ്ഞ് പീഡനം തുടര്‍ന്നു. ഇതിന്റെ പേരിലാണ് തന്നെ ഇപ്പോള്‍ മൊഴി ചൊല്ലിയതെന്നാണ് ഫറാഹ് പറയുന്നത്.
സംഭവം വന്‍ ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വഴിവച്ചിരിക്കുകയാണ്. ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ ഉണ്ടാകുന്നതെന്ന കാര്യം തീരുമാനിക്കപ്പെടുന്നത് പുരുഷന്റെ ജീനുകളിലാണെന്ന വസ്തുത സ്്കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ പഠിപ്പിക്കുന്ന ഇക്കാലത്ത് ഇക്കാര്യത്തിന് തലാഖ് ചൊല്ലിയ ഈ മണ്ടന്‍ ആരെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് ഉയരുന്നത്. മാത്രമല്ല, പെണ്‍കുഞ്ഞ് പിറന്നതിന്റെ പേരില്‍ ഭാര്യയെ മൊഴിചൊല്ലിയതിന് ഇയാള്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യവും സജീവമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (1 hour ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (2 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (2 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (3 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (3 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (3 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (3 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (3 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (3 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (3 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (6 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

Malayali Vartha Recommends