ചെന്നൈവാസികള്‍ വീടുകല്‍ ഉയര്‍ത്തുന്നു, കഴിഞ്ഞ വര്‍ഷത്തെ പേമാരിയിലെ നാശ നഷ്ടങ്ങള്‍ മറക്കാതെ നിവാസികള്‍

നൂറു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായിരുന്നു കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം പെയ്ത കനത്ത മഴ വിതച്ച നാശനഷ്ടത്തിന്റെ ഓര്‍മ്മയിലാണ് ചെന്നൈ നിവാസികളിപ്പോഴും. മുന്‍ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വെള്ളപ്പൊക്കം തടയാനുള്ള ശ്രമത്തിലാണ് നഗരവാസികള്‍. വീടുകളുടെ അടിത്തട്ട് ഉയര്‍ത്തി വെള്ളപ്പൊക്ക ഭീഷണി നേരിടുക എന്ന മാര്‍ഗമാണ് താഴ്ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ സ്വീകരിക്കുന്നത്. പ്രകൃതി ദുരന്തം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മികച്ച ആശയമാണിതെന്ന് മദ്രാസ് സര്‍വകലാശാലയിലെ ഭൂമിശാത്രം പ്രൊഫസര്‍ കൃഷ്ണമൂര്‍ത്തിപറഞ്ഞു. എഞ്ചിനീയര്‍മാരുടെ സഹായത്തോെ ജാക്കി ഉപയോഗിച്ച് അടിത്തറ ഉയര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഘട്ടംഘട്ടമായാണ് വീടുയര്‍ത്തല്‍ നടത്തുന്നത്. അടിത്തറ ജാക്കിവച്ച് ഒരടി ഉയര്‍ത്തിയ ശേഷം ആ വിടവ് കല്ലുകള്‍ ഉപയോഗിച്ച് നികത്തും. അതിനു ശേഷമാണ് അടുത്ത ഘട്ടം ഉയര്‍ത്തല്‍ നടത്തുന്നത്. ഇത്തരത്തില്‍ ആറടിയോളം ഉയര്‍ത്തിയ വീടുകള്‍ ചെന്നൈയിലുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം അടിത്തറ ഉയര്‍ത്തല്‍ ജോലിയ്ക്കായി ചെന്നൈയില്‍ നിന്നും നിരവധി ആവശ്യക്കാര്‍ മുന്നോട്ടു വരുന്നുണ്ടെന്ന് സ്വകാര്യ എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് സ്ഥാപന ഉടമയായ രാജേഷ് കുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























