എങ്ങും തൃണമൂല്‍ മാത്രം; സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനും കെട്ടിവച്ച കാശുപോയി

ബംഗാളില്‍ തൃണമൂല്‍ പാര്‍ട്ടി തുടരുന്ന വിജയയാത്ര, ബി ജെ പി യുടെ കറന്‍സി പരിഷ്‌കരണ നടപടിക്കു ജനം നല്‍കിയ മറുപടി കൂടിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപി സംസ്ഥാനത്തു മുഖ്യ പ്രതിപക്ഷമാകുന്നുവെന്ന പ്രചാരണത്തിനേറ്റ തിരിച്ചടിയിലാണ് മമതയ്ക്കു സന്തോഷം.
ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ഉജ്വല വിജയത്തിനുശേഷം മുഖ്യമന്ത്രി തിരക്കിട്ടു ഡല്‍ഹിക്കു പോയി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നു കേന്ദ്രത്തിനെതിരെ നടത്തുന്ന പ്രതിഷേധത്തിന് ഊര്‍ജംപകരാന്‍. ദയനീയമാണു ബംഗാളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥിതി. കൂച് ബിഹാര്‍ ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ ബിജെപിയെ തറപറ്റിച്ചത് നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
ഇടതുപക്ഷ സഖ്യകക്ഷി ഫോര്‍വേഡ് ബ്‌ളോക്കിനു മൂന്നാം സ്ഥാനം. ടംലുക് ലോക്‌സഭാ സീറ്റില്‍ തൃണമൂലിന്റെ ഭൂരിപക്ഷം അഞ്ചുലക്ഷം. മൊന്‍ടേശ്വര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ ഭൂരിപക്ഷം 1.27 ലക്ഷമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തന്നെ ഒരു സ്ഥാനാര്‍ഥിക്കു ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനും എല്ലായിടത്തും കെട്ടിവച്ച കാശുപോയി.
https://www.facebook.com/Malayalivartha


























