ബൈപാസ് നിര്‍മ്മാണത്തെ ബാധിക്കുമോ? എല്‍ആന്റ്ടി പിരിച്ചുവിട്ടത് 14,000 ജീവനക്കാരെ

രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനിയറിങ് സ്ഥാപനമായ എല്‍ആന്റ്ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു.
മൊത്തം ജീവനക്കാരില്‍ 11.2ശതമാനംപേരെയാണ് ഒഴിവാക്കുന്നത്. രാജ്യത്ത് അടുത്തകാലത്തുനടന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
ക്രൂഡ് ഓയിലിന്റെ വിലയിടിവ് മൂലം മധ്യേഷ്യയിലുണ്ടായ മാന്ദ്യവും സമാന മേഖലയില്‍നിന്നുള്ള കടുത്ത മത്സരവും നേരിടാനാണ് ഈ കൂട്ടപിരിച്ചുവിടല്‍. കേരളത്തില്‍ തിരുവനന്തപുരം കന്യാകുമാരി ബൈപ്പാസ് ഉള്‍പ്പെടെ നിരവധി റോഡുകളുടെ പണി പൂര്‍ത്തിയാക്കി വരുന്നത് എല്‍ആന്റ്ടി ആണ് എന്നതിനാല്‍ പിരിച്ചുവിടല്‍ നിര്‍മ്മാണ പ്രവര്‍ത്തങ്ങളുടെ താളം തെറ്റിക്കുമോ എന്ന് ആശങ്ക ഉണ്ടാകുന്നുണ്ട്.
സ്ഥാപനത്തിന്റെ ബിസിനസ് കുറഞ്ഞതിനനുസരിച്ച് ജീവനക്കാരെ പുനഃക്രമീകരിക്കാനാണ് ഇത്രയും ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് വിശദീകരണം. ആധുനികവത്കരണത്തിന്റെ ഭാഗമായും ജീവനക്കാരുടെ ആവശ്യകത കുറഞ്ഞതായി കമ്ബനി വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























