Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

28ന് നോട്ട് പരിഷ്‌കരണത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധദിനം

24 NOVEMBER 2016 06:55 AM IST
മലയാളി വാര്‍ത്ത

നോട്ട് നിരോധന ത്തിന്റെ പേരില്‍ സര്‍ക്കാര്‍ സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയതിനെതിരെ 28ന് പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ പ്രതിഷേധദിനം ആചരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലോക്‌സഭയില്‍ എത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിച്ചു.

ഇതിനിടെ, പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സര്‍ക്കാരും രംഗത്തിറങ്ങി. പരിഷ്‌കരണ നടപടി പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. നോട്ട് പരിഷ്‌കരണ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ്. കോണ്‍ഗ്രസിലെ മല്ലികാര്‍ജുന്‍ ഖര്‍ഗേ, തൃണമൂല്‍ നേതാവ് സുധീപ് ബന്ധോപാധ്യായ എന്നിവരുമായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

ഇന്നു രാവിലെ 10ന് ആണ് രാജ്‌നാഥ് വിവിധ കക്ഷികളുടെ സഭാനേതാക്കളെ കാണുന്നത്. പ്രധാനമന്ത്രി ചുമതല വഹിക്കുന്ന മന്ത്രാലയങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നതിനാണ് ഇന്നലെ മോദി ലോക്‌സഭയില്‍ എത്തിയത്. ഇന്നു ചോദ്യത്തിനു മറുപടിയുമായി രാജ്യസഭയിലും പ്രധാനമന്ത്രി എത്തും. എന്നാല്‍, നോട്ട് പരിഷ്‌കരണ വിഷയത്തില്‍ ഇടപെട്ടു സംസാരിക്കുമോ എന്നതില്‍ ഇനിയും ഉറപ്പു ലഭിച്ചിട്ടില്ല. അടിയന്തര പ്രമേയം അനുവദിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ വിവിധ കക്ഷിനേതാക്കള്‍ സംസാരിച്ചു. നോട്ടുപിന്‍വലിക്കലിലെ ജനഹിതം അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ശ്രമിക്കുന്ന പ്രധാനമന്ത്രി വോട്ടിങ്ങിലൂടെ ജനഹിതം അറിയാന്‍ തയാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
ബിജെഡിയും എന്‍ഡിഎയുടെ ഭാഗമായ അകാലിദള്‍, ശിവസേന എന്നിവയും നോട്ട് പരിഷ്‌കരണത്തെ പിന്തുണച്ചെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടില്‍ ആശങ്ക അറിയിച്ചു. ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ പ്രതിപക്ഷ ഐക്യത്തിനൊപ്പമില്ല. ചട്ടം 193നു കീഴില്‍ വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചയെങ്കിലും മതിയെന്ന നിലപാടിലാണ് ഈ കക്ഷികള്‍.

രാജ്യസഭയും കാര്യമായ നടപടികള്‍ കൂടാതെ പിരിഞ്ഞു. പാര്‍ലമെന്റ് സമ്മേളനകാലത്തു പുറത്തു പോയി നിലപാടുകള്‍ വ്യക്തമാക്കുന്ന പ്രധാനമന്ത്രിയുടെ നടപടിയെ വിവിധ കക്ഷിനേതാക്കള്‍ വിമര്‍ശിച്ചു. പ്രഖ്യാപിച്ചതൊന്നും പിന്‍വലിക്കുന്നതു പ്രധാനമന്ത്രിയുടെ രക്തത്തിലില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തില്‍നിന്നു വ്യതിചലിക്കില്ലെന്നും വ്യാപാരികളുടെയും കര്‍ഷകരുടെയും സംഗമത്തില്‍ വെങ്കയ്യ കൂടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (7 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (16 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (44 minutes ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (6 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (8 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (8 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (8 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (8 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (8 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends