അസാധു നോട്ടുകളുടെ ഉപയോഗ കാലാവധി ഇന്നു അര്‍ധരാത്രിയോടെ അവസാനിക്കും; ഇനി പഴയ നോട്ടുകള്‍ ബാങ്കുകളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ

റയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലും പെട്രോള്‍ പമ്പുകളിലും ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കു പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അര്‍ധരാത്രി അവസാനിക്കും. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലെ ചില വകുപ്പുകളില്‍ നല്‍കിയിരുന്ന അനുമതിയും ഇന്ന് അവസാനിക്കും.
വൈദ്യുതി നിരക്ക്, ജലക്കരം, കെഎസ്ആര്‍ടിസി യാത്രാ ടിക്കറ്റ് എന്നിവയ്ക്കു നാളെ മുതല്‍ പുതിയ നോട്ടുകള്‍ തന്നെ വേണ്ടിവരും. ട്രഷറി വഴി ഫീസുകളും നികുതികളും അടയ്ക്കാന്‍ പഴയനോട്ട് സ്വീകരിക്കുന്നതും ഇന്നുകൂടി മാത്രം. ഇതേസമയം, കേന്ദ്രസര്‍ക്കാര്‍ ഇളവ് കൂടുതല്‍ ദിവസത്തേക്കു നീട്ടിയാല്‍ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ബാധകമായിരിക്കും.
അസാധുവായ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമേ സമര്‍പ്പിക്കാനാകൂ. എടിഎമ്മുകളില്‍നിന്ന് ഒരുദിവസം 2500 രൂപയാണ് ഇപ്പോള്‍ പിന്‍വലിക്കാനാകുന്നത്. ചെക്കോ വിഡ്രോവല്‍ സ്ലിപ്പോ നല്‍കി ബാങ്ക് ശാഖയില്‍ നിന്ന് 24,000 രൂപ വരെ ഒരാഴ്ച പിന്‍വലിക്കാം. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാവുന്ന തുക 2000 രൂപ മാത്രം. ഈ നിരക്കുകളില്‍ കൂടുതല്‍ ഇളവ് ഇന്നു പ്രഖ്യാപിക്കുമെന്നാണു സൂചന.
നോട്ട് പിന്‍വലിക്കല്‍: മോദിയുടെ സര്‍വെ ഫലം പുറത്ത്
500,1000 നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പ് സര്‍വെ ഫലം പുറത്തുവിട്ടു. 30 മണിക്കൂറിനുളളില്‍ അഞ്ച് ലക്ഷം ആളുകളാണ് പങ്കെടുത്തതെന്ന് സര്‍വെ അവകാശപ്പെടുന്നു. 90 ശതമാനം ആളുകളും നീക്കത്തെ പിന്തുണക്കുന്നുവെന്നാണ് സര്‍വെ ഫലം.
92 ശതമാനം പേര്‍ കള്ളപ്പണം തടയാനും ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനും അതോടൊപ്പം തന്നെ അഴിമതി തടയാനും കഴിയുമെന്ന് വിലയിരുത്തുന്നു. 73 ശതമാനം ആളുകള്‍ അഞ്ച് സ്റ്റാറാണ് നല്‍കിയിരിക്കുന്നത്. 2ശതമാനം ആളുകള്‍ മാത്രമാണ് വളരെ മോശം(1 സ്റ്റാര്‍) എന്ന് രേഖപ്പെടുത്തിയതെന്നും ഫലം അവകാശപ്പെടുന്നു.
മോദി തന്നെയാണ് ഫലം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പിന്നാലെ ഐടി ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദ് ഫലം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തി. ജനങ്ങളുടെ ഭാവ നിലയാണ് സര്‍വെയിലൂടെ പുറത്ത വന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വെയില്‍ പങ്കെടുത്തവര്‍ക്ക് മോദി നന്ദി അറിയിച്ചു. ഈ മാസം 22ന് ചോദ്യ രൂപത്തിലാണ് ആപ്പ് സര്‍വെ പുറത്തിറക്കിയിരുന്നത്. 30 മണിക്കൂര്‍ കൊണ്ട് 5 ലക്ഷം ആളുകള്‍ പങ്കെടുത്തെന്നാണ് ഫലം അവകാശപ്പെടുന്നത്. പക്ഷേ ആപ്പിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. എല്ലാം മോഡിയുടെ തട്ടിപ്പെന്നാണ് വ്യാപക ആക്ഷേപം.
https://www.facebook.com/Malayalivartha


























