Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

കുരങ്ങനെ തല്ലിക്കൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത; കെട്ടിയിട്ട് കൈകാലുകള്‍ തല്ലിയൊടിച്ചു; മനസാക്ഷിയെ ചോദ്യം ചെയ്ത് ചിത്രങ്ങളും ദൃശ്യങ്ങളും

24 NOVEMBER 2016 03:05 PM IST
മലയാളി വാര്‍ത്ത

നാളത്തെ ഡോക്ടര്‍മാരുടെ ക്രൂരമനസ്സ്. മനുഷ്യരുടേതായാലും മൃഗങ്ങളുടേതായാലും ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ആ കടമ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മറന്നു. ഹോസ്റ്റല്‍ മുറിയില്‍ കടന്ന കുരങ്ങിനെ അവര്‍ കെട്ടിയിട്ട് കുത്തിക്കൊന്നു. മൃഗസ്‌നേഹിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രാവണ്‍ കൃഷ്ണന്‍ ആണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരതയില്‍ പെണ്‍ കുരങ്ങിനുണ്ടായ ദാരുണാന്ത്യം പുറംലോകത്തെ അറിയിച്ചത്.
കൃഷ്ണയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നാലായിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നു. കുരങ്ങിനുണ്ടായ ദാരുണാന്ത്യത്തില്‍ വിഷമം അറിയിച്ചും വിദ്യാര്‍ത്ഥികളോടുള്ള രോഷം പ്രകടിപ്പിച്ചാണ് യൂസര്‍മാരുടെ പ്രതികരണങ്ങള്‍.
നവംബര്‍ 19ന് ഞായറാഴ്ച്ചയാണ് സംഭവം. കുരങ്ങന്റെ കൈകാലുകള്‍ കെട്ടിയിട്ടായിരുന്നു ക്രൂരത. വടികളും ബെല്‍റ്റും ഉപയോഗിച്ച് തല്ലിച്ചതച്ചു. എല്ലുകള്‍ ഒടിച്ചു. മലദ്വാരത്തില്‍ കമ്പി കയറ്റിയെന്ന് കൃഷ്ണന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കൊന്ന ശേഷം വിദ്യാര്‍ത്ഥികള്‍ മെസ്സിന് പിന്നിലുള്ള ഹോസ്റ്റല്‍ വളപ്പില്‍ കുരങ്ങനെ കുഴിച്ചുമൂടി.
വിദ്യാര്‍ത്ഥികളുടെ ക്രൂരതയില്‍ രോഷമുണ്ടായിരുന്ന ചില സഹപാഠികള്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ അതിന് തയ്യാറായില്ലെന്നും കൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മൃഗസംഘടനയായ പെറ്റയുടെ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെട്ട് ക്രൂരതയെക്കുറിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് പെറ്റ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കി.
ചെന്നൈയില്‍ നിന്നും മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തി ഹോസ്റ്റല്‍ വളപ്പില്‍ കുഴിച്ചിട്ടിരുന്ന കുരങ്ങിന്റെ മൃതശരീരം പുറത്തെടുത്തപ്പോള്‍ മിണ്ടാപ്രാണിയോടുള്ള ക്രൂരത കണ്ട് കോളേജ് മുഴുവന്‍ ഞെട്ടി. കുരങ്ങനെ നിഷ്ടൂരമായി കൊന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തത്സമയം അവിടെയുണ്ടായിരുന്ന കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചതായും കൃഷ്ണ പറഞ്ഞു. കുരങ്ങിന്റെ എല്ലുകളെല്ലാം പൊട്ടിയ നിലയില്‍ ആയിരുന്നു. കഴുത്തില്‍ ടെലിഫോണ്‍ വയറിട്ട് കുരക്കിയിരുന്നു. ആ കാഴ്ച്ച ഹൃദയഭേദകം ആയിരുന്നുവെന്നും കൃഷ്ണ പറയുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ നാല് വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്തു. ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ക്രൂരതയില്‍ നവമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നാണ് എല്ലാവരുടേയും ആവശ്യം.
ടെറസില്‍ നിന്നും നായയെ താഴേക്ക് വലിച്ചെറിഞ്ഞ ചെന്നൈയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത നേരത്തെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മൃഗസംഘടനകളുടെ പരാതിയില്‍ അന്ന് അറസ്റ്റുമുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (5 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (20 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (30 minutes ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (37 minutes ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (56 minutes ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (1 hour ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (7 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (7 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (7 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (8 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (8 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (9 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (9 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (9 hours ago)

Malayali Vartha Recommends