പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ലോക്‌സഭാ മുന്‍ സ്പീക്കറായ മീരാകുമാര്‍

ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ മീരാകുമാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ഹൗസില്‍ യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയായി മീരാ കുമാറിനെ നിശ്ചയിച്ചത്. ബീഹാര്‍ മുന്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദിനെ നേരത്തെ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു.
ആദ്യം രാഷ്ട്രപിതാവ് മഹാത്മാ മാഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധിയെ ആയിരുന്നു സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിപക്ഷം ആലോചിച്ചത്. എന്നാല്‍,? ബി.ജെ.പി ദളിത് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നതോടുകൂടി പ്രതിപക്ഷവും ദളിത് സ്ഥാനാര്‍ത്ഥിയെ നിറുത്താന്‍ തീരുമാനിക്കുകയായിരുന്നു. ദളിത് സ്ഥാനാര്‍ഥിയില്ലെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന ബിഎസ്.പി അദ്ധ്യക്ഷ മായാവതിയുടെ ഭീഷണിയും പ്രതിപക്ഷത്തിന് മുഖവിലയ്ക്ക് എടുക്കേണ്ടിവന്നു.
https://www.facebook.com/Malayalivartha
























