ഭാര്യയെ 35 തവണ കുത്തി കൊലപ്പെടുത്തിയ സംഭവം; വിനോദിന് പറയാനുള്ളത്

ദില്ലി ദില്‍ഷാദ് ഗാര്‍ഡനില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പോലീസ് പിടികൂടി. ഒരു സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിന്റെ മാനേജരാണ് വിനോദ് ബിസ്ത്(43). വിനോദിനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ഇയാള്‍ കുറ്റബോധത്താല്‍ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു.
ഭാര്യ രേഖയെ കൊലപ്പെടുത്തിയത് 35 തവണ കുത്തിയാണ് എന്ന് വിനോദ് സമ്മതിക്കുന്നു. അവിഹിത ബന്ധത്തില്‍നിന്നും പിന്മാറാന്‍ ഭാര്യ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് വിനോദ് പോലീസിനോട് പറഞ്ഞു. ഭാര്യയെ ആക്രമിക്കുന്നതിനിടയില്‍ മകന് പരിക്കേറ്റിരുന്നു. ഇതില്‍ അസ്വസ്ഥനായാണ് വിനോദ് വീട്ടിലേക്ക് തിരിച്ചുവന്നത്.
കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട വിനോദ് രക്തംപുരണ്ട വസ്ത്രവും ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും ഉപേക്ഷിച്ചതിനുശേഷം ഒരു ദിവസം മുഴുവന്‍ ഗാസിയാബാദിലെ ഒരു പാര്‍ക്കില്‍ ചെലവഴിക്കുകയായിരുന്നു. അറസ്റ്റിലായശേഷം പോലീസിനൊപ്പം നടത്തിയ തെളിവെടുപ്പില്‍ ഇവ പിന്നീട് കണ്ടെടുത്തു.
കൊലപാതകത്തിന് തലേദിവസം ഭാര്യയോട് അവിഹിത ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നതായി വിനോദ് പറഞ്ഞു. എന്നാല്‍, ഭാര്യ ഇതിന് കൂട്ടാക്കിയില്ല. തനിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുമെന്നും അവള്‍ പറഞ്ഞു. ഇതോടെ കുട്ടികളുമായി വീടുവിടാനായിരുന്നു തീരുമാനം. ഇളയമകനെ മാതാപിതാക്കളുടെ അടുത്തെത്തിച്ചശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പരിപാടി. പിന്നീട് ഇതില്‍ മാറ്റം വരുത്തിയാണ് വീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്തിയതെനന്നും പ്രതി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























