മാതാപിതാക്കളെ ഉപേക്ഷിച്ച് പ്രണയ ജോഡികള്‍ ഒളിച്ചോടി... ഒടുവില്‍ സംഭവിച്ചത്?

മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം ഒളിച്ചോടുകയായിരുന്ന 26 കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കാമുകിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ചെന്നൈ ആറക്കോണത്താണ് സംഭവം.
കാഞ്ചീപുരം പൊദവൂര്‍ സ്വദേശി രാഹുല്‍ ആണ് മരിച്ചത്. കാമുകിയായ കാഞ്ചീപുരം സിരുവള്ളൂര്‍ സ്വദേശി 22 കാരിയായ അനിതയോടൊപ്പം വീടുവിട്ട് ആറക്കോണത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ വശത്ത് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വഴിയാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുല്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അനിതയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാഹുലിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാഹുലിന്റെ ബന്ധുക്കള്‍ ആറക്കോണം സര്‍ക്കാര്‍ ആശുപത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി.
https://www.facebook.com/Malayalivartha























