ജി20 ഉച്ചകോടിയുടെ രണ്ടാം ദിനത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് ട്രംപ്

ജി20 ഉച്ചകോടിയുടെ രണ്ടാം ദിനത്തെ ഏറെ ആകാംഷയോടയാണ് കാത്തിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉച്ചകോടിയെ മഹത്തായ സംഭവമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.
ആദ്യദിനത്തില്‍, ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സിറിയയില്‍ വെടിനിര്‍ത്തലിനു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായിരുന്നു. ട്രംപിന്റെ പ്രഥമ ജി20 ഉച്ചകോടിയാണ് ഇത്.
https://www.facebook.com/Malayalivartha






















