ജമ്മു കാശ്മീരിലുണ്ടായ പാക് വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവയ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















