സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടി മരിച്ചു. മാനഹാനി ഭയന്ന് ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. പഞ്ചാബിലെ ഫസിക് ഗ്രാമത്തിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഒക്ടോബര്‍ 25 നാണ് പീഡനത്തിനിരയായത്. മുന്നു യുവാക്കളാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ മാനഹാനി ഭയന്ന് സംഭവം പോലീസിനെ അറിയിക്കുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തില്ല.
പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ വച്ച് പരിചരണം നല്‍കുകയായിരുന്നു. വ്യക്തമായ ചികിത്സ ലഭിക്കാതിരുന്നതിനാല്‍ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകുകയും, പെണ്‍കുട്ടി മരിക്കുകയുമായിരുന്നു. സ്‌കൂളിലേക്ക് പോകുന്നവഴിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഈ വിവരം രക്ഷിതാക്കള്‍ പോലീസിനെ അറിയിച്ചിരുന്നില്ല. ഗ്രാമവാസികളൊരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരം അറിയുന്നത്. പോലീസ് വിവരമറിഞ്ഞപ്പോള്‍ പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് ജലാലാബാദ് ഡിഎസ്പി അമര്‍ജിത് സിങ് പറയുന്നത്.
https://www.facebook.com/Malayalivartha


























