ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റൗത്ത്

മോദിയുടെ പ്രഭാവം മങ്ങി തുടങ്ങിയെന്നും ഇപ്പോൾ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നും ശിവസേനയുടെ രാജ്യസഭാ എം.പി സഞ്ജയ് റൗത്ത്. ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു സർക്കാർ അധികാരത്തിൽ വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ അധികാരത്തിൽ നിലനിൽക്കുന്നതെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. ഒരു സർക്കാർ അധികാരത്തിൽ വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ അധികാരത്തിൽ നിലനിൽക്കുന്നതെന്നും റൗത്ത് പറഞ്ഞു.
ജനങ്ങളാൽ അംഗീകരിക്കപ്പെട്ട നേതാവാണ് രാഹുൽ ഗാന്ധിയെന്നും 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങളാണ് അദ്ദേഹത്തിലുണ്ടായതെന്നുമായിരുന്നു റൗത്തിന്റെ അഭിപ്രായം.
ജനങ്ങൾ ഇപ്പോൾ രാഹുൽ പറയുന്നത് കേൾക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ശിവസേന എം.പി പറഞ്ഞു. 2019ൽ നടക്കുന്ന സംസ്ഥാന നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിലേക്കായി പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറയുടെ നേതൃത്വത്തിൽ തങ്ങൾ തയ്യാറെടുപ്പ് തുടങ്ങിയെന്നും ബി.ജെ.പിയെ ഒപ്പം നിർത്തിയോ ഒറ്റയ്ക്കോ തിരഞ്ഞെടുപ്പ് നേരിടാൻ ശിവസേന സജ്ജമാണെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. നേരത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും വിമർശിച്ചുകൊണ്ട് റാവത്ത് രംഗത്തെത്തിയിരുന്നു.
മോദിയുടെ പ്രഭാവം മങ്ങി തുടങ്ങിയെന്നും ഇപ്പോൾ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രാഹുൽ ഗാന്ധിയാണെന്നുമായിരുന്നു സഞ്ജയ് റൗത്തിന്റെ പരാമർശം. മുംബയിൽ ബി.ജെ.പി നേതൃത്ത്വത്തിലുള്ള ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ശിവസേനയുടെ വിവാദ പരാമർശമെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























