മരുമകളുടെ ക്രൂരത; ഭർത്താവിന്റെ സ്നേഹം പങ്കിട്ട് പോകാതിരിക്കാൻ അമ്മായിമ്മയെ അതി ക്രൂരമായി കൊലപ്പെടുത്താൻ ശ്രമം

ഭർത്താവിന്റെ സ്നേഹം പങ്കിട്ട് പോകാതിരിക്കാൻ അമ്മായിമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വയോധിയായ യുവതിയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയന്‍ മീനാക്ഷിയെ (63)യാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചതോടെ മരുമകള്‍ സുചിത്രയെ (30) പയ്യന്നൂര്‍ സിഐ എംപി.ആസാദ് കസ്റ്റഡിയിലെടുത്തത്. കൊലപാതക ശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഭര്‍തൃമാതാവിന് വഴക്കിടുന്നത് പതിവാക്കിയ സുചിത്ര തിങ്കളാഴ്ച്ചയും ഇവരോട് വഴക്കിട്ടു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍നിന്ന് തള്ളിയിട്ടുവെന്നാണ് പരാതി. വീഴ്ചയില്‍ സാരമായി പരിക്കേറ്റ മീനാക്ഷിയുടെ വായില്‍ തുണിതിരുകി കഴുത്തുഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മീനാക്ഷിയുടെ മകന്‍ രവീന്ദ്രനാഥിന്റെ ഭാര്യയാണ് സുചിത്ര. മീനാക്ഷി ഇവരോടൊപ്പമാണ് താമസം. മറ്റു മക്കളോടൊപ്പം താമസിക്കാന്‍ പോകാത്തതാണ് വധശ്രമത്തിനുകാരണമെന്നും പൊലീസ് പറയുന്നു.
നാലുവര്‍ഷം മുന്‍പാണ് രവീന്ദ്രനാഥ് സുചിത്രയെ വിവാഹം കഴിക്കുന്നത്. ഇതിനുമുന്‍പും സമാനമായ അക്രമമുണ്ടായതായി നാട്ടുകാരും പറയുന്നു. രക്തം വാര്‍ന്ന നിലയില്‍ മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മംഗളൂരുവിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha


























