അമ്പലത്തിന് പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഡസ്റ്റ്ബിന്നിനെയും ആരാധിച്ച് നാട്ടുകാർ

പുരാതനകാലത്ത് ജനങ്ങൾ ഭയത്തിൽ നിന്നാണ് ഭക്തി കണ്ടെത്തിയത്. സൂര്യനേയും ചന്ദ്രനേയുംമറ്റും അവർ ആരാധിച്ചു. പശുവും ചില വന്യമൃഗങ്ങളും പൂജിക്കപ്പെട്ടു. അതെല്ലാം ദൈവമാണെന്നാണ് അവർ ധരിച്ചിരുന്നത്. കൂടാതെ മരിച്ചു പോയ കാരണവർന്മാരേയും മുത്തപ്പൻ എന്ന പേരിൽ ആരാധിച്ചിരുന്നു. സിന്ധു നദി സംസ്കാരം നിലനിന്ന കാലം മുതലേ വിഗ്രഹങ്ങളെ ആരാധിച്ചു വരുന്നുണ്ട്.
കേരളത്തിൽ പണ്ടുകാലം മുതലേ, രക്ഷസ്സ്, മുത്തപ്പൻ, യക്ഷി, സർപ്പങ്ങൾ എന്നിവയെ ആരാധിച്ചിരുന്നതായി കാണാം. ജൈനന്മാർ ശിലകളിൽ അവരുടെ ക്ഷേത്രങ്ങൾ പണിതു. ചുറ്റുമുള്ള കാടുകളും അവിടവിടെ നിലനിന്ന ചെറിയ വിഗ്രഹ പ്രതിഷ്ഠകളും ചേർത്ത് ഇവ കാവ് എന്നറിയപ്പെട്ടു. പിന്നീട് ആര്യന്മാർ ഇതെല്ലാം സ്വന്തമാക്കിയപ്പോൾ അവരുടേതായ വിഗ്രഹങ്ങളേയും മറ്റും പ്രതിഷ്ഠിച്ചു. ആ വിഗ്രഹങ്ങളും പിൽക്കാലത്ത് ജനങ്ങൾ ആരാധിച്ചുപ്പോന്നു.
ഇതിൽനിന്നൊക്കെ വ്യത്യസ്തമായി ഡസ്റ്റ് ബിന്നിനെ ആരാധിക്കുകയാണ് ബീഹാറിലെ ഒരു കൂട്ടം യുവതികൾ. ഡസ്റ്റ് ബിന്നിനെ ആരാധിക്കുന്ന യുവതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അമ്പലത്തിന് പുറത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കാനായിരുന്നു കങ്കാരുവിനെപോലുള്ള ഒരു ഡെസ്റ്റ് ബിന്‍ സ്ഥാപിച്ചത്. ഇതിനെയാണ് ഇപ്പോള്‍ ഇവിടെയെത്തുന്ന സ്ത്രീകള്‍ ആരാധിക്കുന്നത്. ഡസ്റ്റ് ബിന്നിന്റെ അടുത്ത് സ്ത്രീകള്‍ എത്തുന്നതും ഇതിലേക്ക് തീര്‍ത്ഥം തളിക്കുന്നതും ദൃശ്യത്തില്‍ ഉണ്ട്.

ഇത് മാലിന്യം നിക്ഷേപിക്കാനുള്ളതാണെന്ന് മനസ്സിലാകാതെയാണ് ഇത്തരത്തില്‍ പെരുമാറുന്നത്. അതിഥി എന്ന യുവതിയാണ് വ്യത്യസ്തമായ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് തെറ്റാണെന്ന് പറയാനും ആരുമങ്ങനെ ധൈര്യപ്പെടുന്നില്ലായിരിക്കാം.
https://www.facebook.com/Malayalivartha


























