Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും


പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

ഭരണം കൈവിട്ടു പോയപ്പോള്‍ എല്ലാം പോകുന്നു... കോളേജ് ഹോസ്റ്റലില്‍ ഒളിപ്പിച്ച സ്വര്‍ണ, വജ്ര ശേഖരം അമ്പരപ്പിക്കുന്നത്; നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ കണ്ടെത്തിയത് ആരും ചിന്തിക്കാത്തത്

13 NOVEMBER 2017 10:56 PM IST
മലയാളി വാര്‍ത്ത

ശശികലയില്‍ നിന്നും ഭരണം അകന്നതോടെ കഷ്ടകാലമായി. മന്നാര്‍ ഗുഡി മാഫിയക്ക് കനത്ത പ്രഹരമായി ജയലളിതയുടെ തോഴി ചിന്നമ്മയുടെയും ബന്ധുക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 1430 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. എന്നാല്‍ കണ്ടെത്തിയ വിവരങ്ങളില്‍ പരിശോധന തുടരുന്നതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിലും എത്രയോ അധികമാണ് പിടിച്ചെടുത്ത പണത്തിന്റെയും സ്വര്‍ണവും വജ്രവും ഉള്‍പ്പെടെയുള്ള ആഭരണങ്ങളുടേയും ശേഖരവും എന്ന വിവരമാണ് പുറത്തുവരുന്നത്.

അഞ്ചുദിവസമായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലുമായി 187 ഇടങ്ങളില്‍ ശശികല കുടുംബത്തിന്റെ വിവിധ ഗ്രൂപ്പുകളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടന്നുവരികയാണ്. പണമായി ഏഴുകോടി രൂപയും അഞ്ചുകോടിയുടെ സ്വര്‍ണവും പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1800ല്‍പ്പരം ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് പരിശോധന നടന്നത്.

ശശികലയുടെ സഹോദരന്‍ ദിവാകരന്റെ കോളേജ് ഹോസ്റ്റലില്‍ നിന്നും 65 ലക്ഷം രൂപ പണമായി പിടിച്ചെടുത്തു. കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഒളിപ്പിച്ച നിലയില്‍ വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മൂല്യം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. ഇത്തരത്തില്‍ പിടിച്ചെടുത്തവയെല്ലാം സീല്‍ ചെയ്ത് മാറ്റിയിരിക്കുകയാണ്.
ശശികലയുടെ സഹോദരി ഇളവരശിയുടെ മകനും ജയ ടിവിയുടെ എംഡിയുമായ വിവേകിന്റെ പേരില്‍ അറുപതോളം വ്യാജ കമ്പനികള്‍ (ഷെല്‍ കമ്പനികള്‍) രൂപീകരിച്ച് വന്‍തോതില്‍ നികുതി വെട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്രത്തോളം തുക ഈ കമ്പനികളുടെ മറവില്‍ നികുതിവെട്ടിച്ച് വെളുപ്പിച്ചുവെന്ന വിവരമാണ് അന്വേഷിക്കുന്നത്. പ്രവര്‍ത്തനം നിര്‍ത്തിയ കമ്പനികളാണ് ഇവയില്‍ പലതും.

നോട്ടുനിരോധന കാലത്ത് വന്‍തോതില്‍ കള്ളപ്പണം ഇവയുടെ അക്കൗണ്ടുകളിലൂടെ വെളുപ്പിച്ചെടുത്തുവെന്നും വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അ്‌ന്വേഷണത്തിലൂടെയെ ഇത് എത്രത്തോളമെന്ന വിവരം പുറത്തുവരൂ. ശശികല കുടുംബം കള്ളപ്പണം വെളുപ്പിച്ചത് ഈ കമ്പനികളിലൂടെ ആണെന്ന അനുമാനമാണ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. പിടിച്ചെടുത്ത രേഖകളും മറ്റു വസ്തുക്കളും തിട്ടപ്പെടുത്തുന്ന മുറയ്ക്കാവും എത്രത്തോളം വ്യാപ്തിയുണ്ട് മന്നാര്‍ ഗുഡി മാഫിയയുടെ തട്ടിപ്പുകള്‍ക്ക് എന്ന് വ്യക്തമാകൂ.

ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ ഏതാണ്ട് പൂര്‍ണമായും കൈവശപ്പെടുത്തിയത് ശശികലയും കൂട്ടരുമാണ്. ഇപ്പോള്‍ ശശികല സ്വത്തു തട്ടിപ്പു കേസില്‍ അകത്തായതോടെയാണ് ഇവരുടെ സ്വത്തുക്കളുടെ പരിശോധന നടത്തുന്നത്. വന്‍തോതില്‍ നികുതി വെട്ടിപ്പുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ആദായനികുതി റെയ്ഡ് തുടങ്ങിയത്. ഏതായാലും രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കള്ളപ്പണ വേട്ടയായി ഇത് മാറുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനത്തുള്ള റഷ്യക്കെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും  (22 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (53 minutes ago)

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  (1 hour ago)

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...  (1 hour ago)

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 hour ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (2 hours ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (2 hours ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (2 hours ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (8 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (8 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (8 hours ago)

Malayali Vartha Recommends