യൂണിവേഴ്സിറ്റി പ്രൊഫസര്‍ മുത്തലാഖ് ചൊല്ലി; മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയുടെ ഭീഷണി

രാജ്യത്തെ പരമോന്നത നീതിപീഠം മുത്തലാഖ് നിരോധിച്ചിട്ടും തുടരുന്നതായി റിപോര്‍ട്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഖാലിദ് ബിന്‍ യൂസുഫ് ഖാനാണ് പുതിയ വാര്‍ത്തയിലെ വില്ലന്‍. ഭാര്യ യാസ്മിന്‍ ഖാലിദാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വാട്ട്സ് ആപ്പിലൂടെയാണ് ഭര്‍ത്താവ് ത്വലാഖ് ചൊല്ലിയതെന്ന് ഭാര്യ ആരോപിക്കുന്നു. 27 വര്‍ഷമായി അലിഗഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ഖാന്‍.
ഡിസംബര്‍ 11 ന് മുന്‍പ് നീതി ലഭിച്ചില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ തരീഖ് മന്‍സൂറിന്റെ വസതിക്ക് മുന്‍പില്‍ മൂന്ന് മക്കളേയും കൊലപ്പെടുത്തി താന്‍ ആത്മഹത്യ ചെയ്യുമെന്ന് യാസ്മിന്‍ ഭീഷണിപ്പെടുത്തി.
അതേസമയം കഴിഞ്ഞ 20 വര്‍ഷമായി യാസ്മിന്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഖാന്‍ ആരോപിക്കുന്നു. വിദ്യാഭ്യാസം സംബന്ധിച്ച് യാസ്മിന്‍ നുണ പറഞ്ഞുവെന്നും ഖാന്‍ പറയുന്നു. യാതൊരു കാരണവശാലും ത്വലാഖ് പിന്‍ വലിക്കില്ലെന്നും തന്റെ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഖാന്‍ വ്യക്തമാക്കി. ആഗസ്റ്റ് 22നാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha



























