സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമല്ലെന്ന് ഡല്‍ഹി പോലീസ്

മുന് കേന്ദ്രമന്ത്രിയും എംപിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമല്ലെന്ന് ഡല്‍ഹി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ തോതില്‍ മരുന്ന് കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീലാ ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനുള്ള അല്‍പ്രാക്‌സ് മരുന്ന് അമിതമായ തോതില്‍ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതാണ് മരണകാരണമായത്. സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha