മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു

പ്രമുഖ മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഗഞ്ജം ജില്ലയിലെ ബെര്‍ഹാംപൂരില്‍ നിന്നാണ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്. 50ലേരെ ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു പാണ്ഡെ. എന്നാല്‍ പാണ്ഡെയുടെ അറസ്റ്റ് മാവോവാദികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരുമാറ്റവും സൃഷ്ടിക്കില്ലെന്നും രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പേ ദുര്‍ബലനായ ഒരു മാവോയിസ്റ്റ് നേതാവാ് മാത്രമാണ് ഇദ്ദേഹമെന്നും നിരീക്ഷകര്‍ പറയുന്നു.
ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും ശക്തരായ മാവോയിസ്റ്റുകളില്‍ ഒരാളായിരുന്നു സഭ്യസാചി പാണ്ഡെ. വിഎച്ച്പി നേതാവ് ലക്ഷമാനന്ദ സരസ്വതിയുടെ കൊലപാതകത്തിലും രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും പാണ്ഡെയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. നേരത്തെ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളെ തുടര്‍ന്ന് സിപിഐ മാവോയിസ്റ്റ് സംഘടനയില്‍ നിന്നും പാണ്ഡെയെ പുറത്താക്കിയിരുന്നു. പോലീസ് ഇയാളുടെ തലയ്ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha