സിപിഐ(എം) പൊളിറ്റ് ബ്യൂറോ യോഗം തുടങ്ങി

സിപിഐ(എം) പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയിലെ ഏകെജി ഭവനില്‍ തുടങ്ങി. ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലാണ് മുഖ്യചര്‍ച്ച. പാര്‍ട്ടി കോണ്‍ഗ്രസിന്റെയും സമ്മേളനങ്ങളുടെയും സമയക്രമം പോളിറ്റ് ബ്യൂറോ നിശ്ചയിക്കും. ഇന്നും നാളെയുമാണ് യോഗം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടിയെ മറികടക്കാനുളള രൂപരേഖ ഈ പോളിറ്റ്ബ്യൂറോ തയ്യാറാക്കും.
ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തുക, വര്‍ഗ സമരം ഉയര്‍ത്തികൊണ്ട് വരുക തുടങ്ങിയ തീരുമാനങ്ങളായിരിക്കും പോളിറ്റ് ബ്യൂറോയില്‍ ഉണ്ടാകുക. അടുത്തവര്‍ഷം ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള മുന്നൊരുക്കങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ആന്ദ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതെങ്കിലുമൊരു സ്ഥലത്തായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. ഒരോ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുളള പ്രത്യേക ചര്‍ച്ച ഈ പോളിറ്റ് ബ്യൂറോയില്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha