ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി

ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വ്യവസ്ഥക്ക് അംഗീകാരം നല്‍കിയിരുന്നു.
കാരാട്ട് ഒഴിയുന്നതോടെ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന ചര്‍ച്ച സിപിഐഎമ്മില്‍ സജീവമാണ്. ദേശീയ രാഷ്ട്രീയത്തിലെ പ്രാധാന്യം കണക്കിലെടുത്താല്‍ സിതാറാം യെച്ചൂരിക്കാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് സാദ്ധ്യത. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ഏറെയുളള കേരള ഘടകത്തിന് യെച്ചൂരിയോട് താല്‍പര്യമില്ല. സംസ്ഥാനത്തെ സംഘടനാ വിഷയങ്ങളില്‍ വിഎസ് അച്യുതാനന്ദനെ സംരക്ഷിക്കുന്ന നിലപാടാണ് യച്ചൂരിയുടേതെന്ന ആരോപണമാണ് പിണറായി പക്ഷത്തിന് ഉളളത്.
മറ്റൊരു മുതിര്‍ന്ന പിബി അംഗം എസ് രാമചന്ദ്രന്‍ പിളളയാണെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അടുത്തിടെയൊന്നും പരിഗണിക്കാന്‍ സാദ്ധ്യതയില്ല. ബംഗാള്‍ ഘടകം യച്ചൂരി സെക്രട്ടറി ആകണമെന്ന നിലപാടുകാരാണ്. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി ആയപ്പോഴാണ് സിപിഎമ്മിന് 2004ലെ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഉയര്‍ന്ന സീറ്റ് ലഭിച്ചത്. കാരാട്ടിന്റെ കാലത്ത് തന്നെ 2014ല്‍ സിപിഎമ്മിന് ചരിത്രത്തിലെ കുറഞ്ഞ അംഗബലത്തിലേക്ക് ഒതുങ്ങേണ്ടിയും വന്നു.
ബംഗാളില്‍ മൂന്നര പതിറ്റാണ്ട് കാലത്തെ സിപിഐഎം ഭരണത്തിന് കൊടിയിറങ്ങിയതും കാരാട്ടിന്റെ കാലത്ത് തന്നെ. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് അടക്കം സിപിഐഎമ്മിന്റെ സംഘടനാ കാര്യങ്ങളും നയപരിപാടികളും പരിഗണിക്കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദിയും സമയവും ഡല്‍ഹിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നിശ്ചയിക്കും.
https://www.facebook.com/Malayalivartha