ബിജെപിക്കും മടുത്തു; ഡല്‍ഹി തെരഞ്ഞെടുപ്പിലേക്ക്

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളില്‍ ബിജെപിക്കും മടുപ്പ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്നും സംസ്‌ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായ് വ്യക്‌തമാക്കി. വിവിധ തലങ്ങളില്‍ നടന്ന മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.
കോണ്‍ഗ്രസിനെയോ ആം ആദ്‌മി പാര്‍ട്ടിയെയോ പിളര്‍ത്തി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലായിരുന്നു ബിജെപി ഡല്‍ഹി നേതൃത്വം. തിരഞ്ഞെടുപ്പ് ഒഴിവാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുളള വഴികള്‍ ആലോചിക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.
ബിജെപി ദേശീയ നേതൃത്വത്തിലെ പ്രബല വിഭാഗത്തിനും തിരഞ്ഞെടുപ്പിനോടാണ് താല്‍പ്പര്യം. സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്‌ച്ച നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha