യു പി കൂട്ടബലാത്സംഗം; കനത്ത മഴമൂലം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായില്ല

യുപിയിലെ ബദായൂന്‍ ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുവാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലത്ത്‌വലിയതോതില്‍ വെള്ളം കയറിയതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. പ്രദേശത്തെ വെള്ളമിറങ്ങിയതിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുവാനാണ് അധികൃതരുടെ തീരുമാനം.
കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നടത്താനിരുന്ന രണ്ടാം ഘട്ട മൃതദേഹപരിശോധന ഇതോടെ മുടങ്ങി. ശനിയാഴ്‌ചയോടെ ഗംഗാ നദി, കുഴിമാടമിരിക്കുന്ന പ്രദേശത്ത് കൂടി കരകവിഞ്ഞൊഴുകുകയാണ്. അഞ്ചടിയോളം ജലത്തിന്റെ അടിയിലാണ് ഇപ്പോള്‍ കുഴിമാടമെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ ചെയര്‍മാനായ ഡോ. ആദര്‍ശ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ മെയ് 28നാണ് ബദായൂന്‍ ജില്ലയിലെ കത്ര സദാത്‌ഗന്‍ജ് ഗ്രാമത്തില്‍, കൂട്ടബലാല്‍സംഘത്തിന് ശേഷം കെട്ടിത്തൂക്കിയ നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha