യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി

യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജു. അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാന്‍ ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍ സമര്‍ദം ചെലുത്തിയെന്നും കട്ജു ആരോപിച്ചു. ജഡ്ജിയെ മാറ്റിയാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഡിഎംകെ ഭീഷണിപ്പെടുത്തിയെന്നും കട്ജു ആരോപിച്ചു. അഴിമതിക്ക് വ്യക്തമായി തെളിവുകള്‍ കിട്ടിയിട്ടും യുപിഎ സര്‍ക്കാരിന്റെ കടുത്ത സമര്‍ദ്ദം മൂലം മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.സി ലഹോട്ടി കാലാവധി നീട്ടിനല്‍കിയിരുന്നതായി കട്ജു വെളിപ്പെടുത്തി. ജില്ലാ ജഡ്ജ് ആയിരിക്കെ തന്നെ ഇദ്ദേഹത്തിനെതിരെ ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് അവഗണിച്ചായിരുന്നു ഹൈക്കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം.
രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായ ശേഷം ജഡ്ജിയെ നീക്കാന്‍ സുപ്രീംകോടതി കൊളീജിയം തീരുമാനിച്ചെങ്കിലും ഡിഎംകെയുടെ ആവശ്യത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് കട്ജു ആരോപിക്കുന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കാമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ഒരു കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. തൊട്ടുപിന്നാലെ ജഡ്ജിയുടെ കാലാവധി നീട്ടിനല്‍കിയതായും, ജസ്റ്റീസ് കെജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസായിരിക്കെ ഇദ്ദേഹത്തെ മറ്റൊരു ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതായും കട്ജു വെളിപ്പെടുത്തി. ഐബി റിപ്പോര്‍ട്ട് അവഗണിച്ച് ചീഫ് ജസ്റ്റിസായിരുന്ന വൈ.കെ സബര്‍വാളും ജഡ്ജിയെ പിന്തുണച്ചതായും പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കട്ജു വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha