രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിൽ വികാര നിര്‍ഭരമായ നിമിഷങ്ങൾ ;രാഹുലിന്റെ ചുമലിലേയ്ക്കു ചാഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞ് സ്ത്രി : ആ ആള്‍ക്കുട്ടത്തില്‍ സംഭവിച്ചത്

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പ്രചരണത്തിനിടയ്ക്കു നടന്നതു വികാര നിര്‍ഭരമായരംഗങ്ങള്‍. അധ്യാപക സമൂഹത്തിന്റെ ദുരിതങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു സംഭവം. രാഹുല്‍ സംസാരിച്ചു കഴിഞ്ഞു പി എച്ച് ഡിക്കാരിയായ രഞ്ജന രാഹുല്‍ ഗാന്ധിയോടു ചോദ്യങ്ങള്‍ ചോദിച്ചു. അവര്‍ രാഹുലിനോടു തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. പെന്‍ഷന്‍ പറ്റാന്‍ ഇനി ഏതാനം വര്‍ഷങ്ങള്‍ കൂടിയെ ഉള്ളു. തന്നെപ്പോലെയുള്ള സംസ്ഥാനത്തെ ആയിരക്കണക്കിനു പാര്‍ട്ട് ടൈം അധ്യാപകര്‍ക്കു പ്രഥമിക ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. 1994 ലാണു ഞാന്‍ സംസ്കൃതത്തില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിയത്. 22 വര്‍ഷത്തിനു ശേഷം തങ്ങള്‍ക്കു കിട്ടുന്ന ശമ്ബളം വെറും 12,000 രൂപയാണ്.
പ്രസവാവധി പോലും ഞങ്ങള്‍ക്കു നിഷേധിക്കുകയാണ്. അങ്ങേയറ്റം ദുരിത പൂര്‍ണ്ണമായ ജീവിതം. രാഹുലിന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ഈ ദുരിതം കാണണം എന്ന് അവര്‍ ഇടറിയ ശബ്ദത്തില്‍ അഭ്യര്‍ത്ഥിച്ചു. രഞ്ജന പറയുന്നതു കേട്ടു രാഹുല്‍ ഒരു നിമിഷം തരിച്ചു നിന്നു. എന്നിട്ടു മൈക്കു കൈയില്‍ എടുത്തു പറഞ്ഞു. ചില സമയങ്ങളില്‍ ചില ചോദ്യങ്ങള്‍ക്കു നമ്മുക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല. എന്നിട്ടു മൈക്ക് താഴേ വച്ച് ആള്‍ക്കുട്ടത്തിനിടയിലേയ്ക്ക് ഇറങ്ങി രഞ്ജനയുടെ അരികിലേയ്ക് ചെന്നു. സംസാരിച്ചു കഴിഞ്ഞു രാഹുല്‍ അവരെ ചേര്‍ത്തു പിടിച്ചു. രാഹുലിന്റെ ചുമരില്‍ ചാഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. രാഹുലിന്റെ പ്രതികരണം കണ്ടു നിന്നവരെയും വികാരധീനരാക്കി. അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്ന് ഉറപ്പ് നല്‍കിയ ശേഷമാണു രാഹുല്‍ ഗാന്ധി അവിടെ നിന്നു മടങ്ങിയത്.
https://www.facebook.com/Malayalivartha



























