ഉത്തര്‍പ്രദേശില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നു വീണ്ടും തടസപ്പെട്ടു

ഉത്തര്‍പ്രദേശില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നു തടസപ്പെട്ടു. ലക്‌നാവിലെ വിവിധ ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. എന്തു തകരാറാണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ വോട്ടിംഗ് ആരംഭിച്ചതിനു പിന്നാലെ മെഷീനുകളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു.
ഇതേതുടര്‍ന്നു വീണ്ടും മെഷീനുകള്‍ എത്തിക്കേണ്ടതായി വന്നു. ഇബ്രാഹിംപുര്‍, സരോജിനി നഗര്‍, ഇന്ദിരാ നഗര്‍ എന്നിവങ്ങളില്‍ വോട്ടെടുപ്പ് തടസപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 22ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സംശയനിഴലിലാക്കിയിരുന്നു.
ബിഎസ്പിക്കു വോട്ടു ചെയ്ത ആളുടെ വോട്ട് ബിജെപി സ്ഥാനാര്‍ഥിക്കു പോകുന്ന രീതിയിലാണ് വോട്ടിംഗ് മെഷീന്‍ പ്രതികരിച്ചത്. മുന്പും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























