ലൈംഗിക പീഡനങ്ങള്‍ ചെറുക്കാന്‍ ദൈവത്തിന് പോലും സാധിക്കില്ലെന്ന് യുപി ഗവര്‍ണര്‍

ഉത്തര്‍പ്രദേശിലെ ലൈംഗിക പീഡനങ്ങള്‍ ചെറുക്കാന്‍ ദൈവത്തിന് പോലും സാധിക്കില്ലെന്ന് യുപി ഗവര്‍ണര്‍ അസീസ് ഖുറേഷി. യുപിയിലെ മോഹന്‍ലാല്‍ഗഞ്ചലില്‍ 32-കാരിയെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് ഗവര്‍ണറായ അസീസ് ഖുറേഷി യുപിയുടെ അധിക ചുമതല വഹിക്കുന്ന ഗവര്‍ണറാണ്.
ലൈംഗിക പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ പോലീസ് ഇടപെടണമെന്ന് ഖുറേഷി പറഞ്ഞു. എന്നാല്‍ പീഡനം തടയാന്‍ പോലീസല്ല ദൈവം വിചാരിച്ചാലും സാധിക്കില്ല. ലൈംഗിക പീഡനങ്ങള്‍ രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും ഖുറേഷി പറഞ്ഞു. ലൈംഗിക പീഡനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്നും ഖുറേഷി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha