അന്ധവിദ്യാര്‍ത്ഥികളെ അന്ധനായ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു

ആന്ധ്രപ്രദേശില്‍ അന്ധരായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച അന്ധനായസ്‌കൂള്‍ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുന്നു. പത്ത് വയസ്സിന് താഴെയുള്ള മൂന്ന് വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദനത്തിരയായത്. അധ്യാപകനെയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ആന്ധ്രപ്രദേശ് കാക്കിനടയിലെ ഗ്രീന്‍ഫീല്‍ഡ് സ്‌കൂളിലാണ് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ 3 അന്ധവിദ്യാര്‍ത്ഥിളെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നതെങ്കിലും ആന്ധ്രപ്രദേശിലെ വാര്‍ത്താ ചാനലുകള്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ക്രൂരത പുറം ലോകമറിഞ്ഞത്.
തുടര്‍ന്ന് രക്ഷിതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെയും സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും അന്വേഷണവിധേയമായി പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha