ഒര ഗ്ലാസ് ജ്യൂസിന്റെ തര്‍ക്കം അഗ്നിരക്ഷാസേനാംഗത്തിന്റെ ജീവനെടുത്തു

ഒരു ഗ്ലാസ് ജ്യൂസിന്റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഡല്‍ഹിയില്‍ അഗ്‌നിരക്ഷാ സേനാംഗത്തിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ ഒരാള്‍ക്ക് കുത്തേറ്റെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഘം ഇവിടെയെത്തിയത്. കുത്തേറ്റയാളിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇയാള്‍ മരിച്ചു. ഹൃദയത്തില്‍ നിരവധി തവണ കുത്തേറ്റതാണ് മരണകാരണം.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവിടെ സന്തോഷ് എന്നയാളുടെ കടയില്‍ രണ്ട് പേരെത്തി സൗജന്യമായി ജ്യൂസ് ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാലിത് കടയുടമ സന്തോഷ് നിരാകരിച്ചതോടെ തര്‍ക്കമായി. തുടര്‍ന്ന് വൈകുന്നേരത്തോടെ മറ്റൊരാളുമായി മടങ്ങിയെത്തിയ സംഘം സന്തോഷിനെ ആക്രമിക്കാന്‍ തുനിഞ്ഞു.
ഈ സമയം, സ്ഥലത്തുണ്ടായിരുന്ന സന്തോഷിന്റെ കൂട്ടുകാരായ മഹേഷ്, സുമിത്ത്, ഗോവിന്ദ് എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ അടിപിടിക്കിടെ മഹേഷിനും ഗോവിന്ദിനും സംഘത്തിന്റെ കുത്തേറ്റു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഗോവിന്ദ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സതീഷ്, സന്ദീപ്,സാഗര്‍ എന്നിവരയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























