ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി ബിജെപി പോരാട്ടം നേർക്കുനേർ ; ഇരുപത് വർഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിക്കാൻ കച്ചകെട്ടി ദളിത് നേതാവ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. വടക്കന്‍ ഗുജറാത്തിലെ വാദ്ഗാമില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് മേവാനി വ്യക്തമാക്കിയിട്ടുള്ളത്. എസ് സി വിഭാഗങ്ങള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റാണ് വാദ്ഗാം. തിങ്കളാഴ്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മേവാനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുള്ളത്. വാദ്ഗാം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട മേവാനി ബിജെപിയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുക്കുകയായിരുന്നു.22 വര്‍ഷം ഗുജറാത്ത് ഭരിച്ച ബിജെപിയുടെ ദുര്‍ഭരണത്തെ തുറന്നുകാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് മേവാനി പ്രഖ്യാപിച്ചത്. ബിജെപിയും താനും തമ്മില്‍ നേരിട്ട പോരാട്ടത്തിനാണ് ഗുജറാത്തില്‍ വഴിയൊരുങ്ങുന്നതെന്നും ദളിത് നേതാവ് പറയുന്നു. മറ്റ് പാര്‍ട്ടികളോടും സ്വതന്ത്രരോടും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് വേണ്ടിയാണെന്നും മേവാനി പോസ്റ്റില്‍ പറയുന്നു.
മേവാനിയുടെ അഭ്യര്‍ത്ഥന മാനിച്ച് വാദ്ഗാമില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതായി കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. വാഗ്ദാമിലെ ദളിത് വോട്ടുകള്‍ നേടുകയാണ് മേവാനിയുടെ പ്രധാനലക്ഷ്യം അതിനൊപ്പം ബിജെപിയെ തുറന്നുകാണിക്കുകയെന്ന ലക്ഷ്യവും മേവാനിയ്ക്കുണ്ട്. 22 വര്‍ഷം ഗുജറാത്ത് അടക്കിവാണ ബിജെപിയില്‍ നിന്ന് ഗുജറാത്തിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും മേവാനി നടത്തുന്നു. നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മേവാനി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























