ജഡ്‌ജി നിയമന വിവരങ്ങളുടെ വിശദീകരണവുമായി കട്‌ജു

ജഡ്‌ജി നിയമനവിവരങ്ങള്‍ പുറത്തുവിട്ടതിന്റെ വിശദീകരണവുമായി സുപ്രീം കോടതി മുന്‍ ജഡ്‌ജി മാര്‍കണ്ഡേയ കട്‌ജു രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് കട്‌ജു തന്റെ വിശദീകരണം അറിയിച്ചത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലഹോട്ടിയോട് ആറ് ചോദ്യങ്ങളും കട്‌ജു വിശദീകരണത്തിലൂടെ ചോദിക്കുന്നുണ്ട്.
മദ്രാസ് ഹൈക്കോടതി ജഡ്‌ജി എസ്.അശോക് കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ടാതാണ് പുതിയ ചോദ്യങ്ങള്‍. അഴിമതിക്കാരനായ ജഡ്‌ജിയെ മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌തിരുന്നു.
എന്നാല്‍ 2004 ലെ യുപിഎ സര്‍ക്കാര്‍ ഈ ശിപാര്‍ശ മരവിപ്പിക്കുകയും ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ ഒരാള്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെടുകയും ചെയ്‌തതായി കട്‌ജു ഫേസ് ബുക്കില്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha