രാകേഷ് അസ്താനയ്‌ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായി ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസര്‍ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അസ്താനയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇതര സംഘടനക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സി.ബി.ഐ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറകടറായാണ് കേന്ദ്രമന്ത്രിസഭ നിയമിച്ചത്.
2016ല്‍ അനില്‍ സിന്‍ഹ വിരമിച്ച ഒഴിവില്‍ സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനു്ഠിച്ചിട്ടുണ്ട്. 1984 ബാച്ച് ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അസ്താന.
കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്യുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. ഗുജറാത്ത് പൊലീസില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന അസ്താന 1994ലാണ് സി.ബി.ഐയില്‍ നിയമിതമാനാവുന്നത്.
https://www.facebook.com/Malayalivartha



























