വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സര്‍ക്കാരിന്റെ വൈ വിഭാഗം സുരക്ഷ വേണ്ടെന്നുവച്ചു. അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതു സര്‍ക്കാരിന് അനാവശ്യ ചെലവെന്നു ചൂണ്ടിക്കാട്ടിയാണിത്.
വാഹനത്തില്‍ ഒപ്പം യാത്രചെയ്യാന്‍ ഒരു പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസര്‍ മാത്രം മതിയെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 25നു ടൂറിസം മന്ത്രാലയത്തിന്റെ ഓഫീസുള്‍പ്പെട്ട ട്രാന്‍സ്‌പോര്‍ട്ട് ഭവനിലേക്കു സ്വന്തം കാര്‍ സ്വയം ഓടിച്ചുവന്ന കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്ചകളില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താതെയാണു മന്ത്രി ഓഫിസിലെത്തി ജോലിചെയ്യുന്നത്.
വിമാനത്തില്‍ ബിസിനസ് ക്ലാസ് അര്‍ഹതയുണ്ടെങ്കിലും അദ്ദേഹം ഇക്കോണമി ക്ലാസിലാണു യാത്ര ചെയ്യുക. പലപ്പോഴും മന്ത്രി ഇക്കോണമി ക്ലാസിലും ഉദ്യോഗസ്ഥര്‍ ബിസിനസ് ക്ലാസിലുമായാകും യാത്ര. ഇതിനിടെ, അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് നായരെ നിയമിച്ചു. കോഴിക്കോട് കലക്ടറായിരിക്കെ 'കലക്ടര്‍ ബ്രോ'യെന്ന പേരില്‍ നായകനായ പ്രശാന്ത് നായരെ കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിനെ ബിജെപി സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നു. പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ചാണു നിയമനം.
https://www.facebook.com/Malayalivartha



























