ഷെഫിനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് ഹാദിയ, മാനസിക നില ശരിയല്ലെന്ന വാദത്തോട് പരിശോധിക്കാം,നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ

സുപ്രീം കോടതി നിര്‍ദേശപ്രകാരം ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയ സേലത്തെ കോളജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്ക് ഹാദിയ അപക്ഷേ നല്‍കും. അതേസമയം, ഷെഫിന്‍ ജഹാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ പറഞ്ഞു. തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ വ്യക്തമാക്കി.
മാനസിക നില ശരിയല്ലെന്ന വാദത്തോട് അതു പരിശോധിക്കാമെന്നും ഹാദിയ വ്യക്തമാക്കി. തനിക്ക് അങ്ങനെയില്ലാ എന്നു പറഞ്ഞാല്‍ അതിന് എന്തു വിലയുണ്ടാകും. ആറു മാസം വീട്ടിലായിരുന്നു. ഇനി ആദ്യം ഷെഫിനെ കാണാനാണ് ആഗ്രഹമെന്നും മാതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിനു ഹാദിയ മറുപടി പറഞ്ഞു.
ഹോമിയോ കോളജില്‍ തുടര്‍പഠനത്തിന് എത്തിയ തനിക്ക് മുഴുവന്‍ സമയ സുരക്ഷ ആവശ്യമില്ലെന്ന് ഹാദിയ. ഹാദിയയ്ക്ക് ആവശ്യമെങ്കില്‍ മുഴുവന്‍സമയ സുരക്ഷയൊരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോളജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നതനുസരിച്ചു തീരുമാനമെടുക്കും.
ഷെഫിന്‍ ജഹാനു സന്ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്‍ അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ അതു തടയുമെന്ന് പിതാവ് അശോകന്‍ പറഞ്ഞു. അതിനായി നിയമനടപടി ആലോചിക്കുന്നുണ്ട്. ഷെഫിന്റെ തീവ്രവാദബന്ധത്തെക്കുറിച്ച് സ്ഥിരീകരിക്കേണ്ടത് കോടതിയാണ്. ഹാദിയയെ കാണാന്‍ സേലത്തു പോകുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























