ആര്‍ക്കും കോഴ്‌സില്‍ ചേരാം. ഇതിന് പ്രായമോ, ജാതിയോ, ലിംഗമോ തടസ്സമല്ല ! ;ജ്യോതിഷം പാഠ്യവിഷയമാക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ

ജ്യോതിഷത്തെയും വാസ്തുവിനെയും പൗരോഹിത്യത്തെയും പാഠ്യവിഷയങ്ങളാക്കിയിരിക്കുകയാണ് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ്. ഈ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുമെന്നാണ്‌ള മന്ത്രി വിജയ് ഷാ അറിയിച്ചിരിക്കുന്നത്.
ജ്യോതിഷവും വാസ്തുവും ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ബിംബങ്ങളാണെന്നും അവയെ പരിപോഷിപ്പിക്കുന്നതിനു വേണ്ട എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ മുന്‍കൈ എടക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മാറുന്ന മാനുഷിക സാഹചര്യങ്ങളും മനസ്സിലാക്കാന്‍ നല്ല ജ്യോതിഷികളെ ആവശ്യമുണ്ടെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
ഭോപ്പാല്‍ ആസ്ഥാനമായ മഹര്‍ഷി പതഞ്ജലി സാന്‍സ്‌കൃത് സന്‍സ്ഥാനിന്റെ നേതൃത്വത്തിലാവും കോഴ്‌സുകള്‍ നടത്തപ്പെടുക. 2008 ലാണ് സ്‌കൂള്‍ വിദ്യാഥ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം നിലവില്‍ വന്നത്. ക്ലാസുകള്‍ ഡിസംബര്‍ 15 ന് ആരംഭിക്കുമെന്ന് സ്ഥാപന ഡയറക്ടര്‍ പി.ആര്‍ തിവാരി അറിയിച്ചു.
ഹിന്ദിയാകും മാധ്യമം. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ആര്‍ക്കും കോഴ്‌സില്‍ ചേരാം. ഇതിന് പ്രായമോ, ജാതിയോ, ലിംഗമോ തടസ്സമാകുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. 20,000 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 10 പേര്‍ക്കാണ് ഓരോ ക്ലാസിലും പ്രവേശനം. ഹസ്തരേഖാ ശാസ്ത്രവും മുഖലക്ഷണ ശാസ്ത്രവുമെല്ലാം സിലിബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജ്യോതി കോഴ്‌സില്‍ ഭാഗമാകാന്‍ ഇതുവരെ 15 പേര്‍ അപേക്ഷ നല്‍കിയതായാണ് വിവരം.
https://www.facebook.com/Malayalivartha



























