ആശ്വാസത്തോടെ കേരളം... കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ലെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി

കസ്‌തൂരി രംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ ലോക്‌സഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ടുകളെ കുറിച്ച് എല്ലാ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ വിദഗ്‌ധസമിതിയുടെ സഹായത്തോടെ രണ്ടു റിപ്പോര്‍ട്ടുകളും നടപ്പിലാക്കുകയുള്ളൂവെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. പരിസ്ഥിതി അനുമതി കാത്തു കിടക്കുന്ന എല്ലാ പദ്ധതികള്‍ക്കും എത്രയും പെട്ടെന്ന് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി പഠിച്ചശേഷമേ അനന്തര നടപടി ഉണ്ടാകൂ. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സമര്‍പ്പിച്ച പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാകും കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു. ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയിസ് ജോര്‍ജ് എന്നിവരാണു കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha