Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

മഹാരാഷ്ട്രയെ നടുക്കിയ നിർഭയ മോഡൽ ക്രൂരത; കോളിളക്കം സൃഷ്ടിച്ച കോപാർഡി കേസിൽ മൂന്നു പ്രതികൾക്കും തൂക്കുകയർ..

30 NOVEMBER 2017 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു..ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു..മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ?

മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം പതിനഞ്ച് വയസുകാരിയെ കൂട്ടമാനഭംഗ ചെയ്ത ശേഷം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾക്കും പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കൊടും ക്രൂരതയിൽ ഡൽഹിയിലെ നിർഭയ കേസിന് സമാനമായ കുറ്റകൃത്യം മറാത്ത സമുദായ സംഘർഷത്തിന് വഴിവച്ചിരുന്നു. പൂനെ അഹമ്മദ് നഗർ സെഷൻസ് കോടതിയാണ് പ്രതികളായ ജിതേന്ദ്ര ഷിൻഡെ ( 25 ), സന്തോഷ് ഭവാൽ (36), നിതിൻ ഭായിലുമെ ( 26 )എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചത്.

പ്രതികൾക്കെതിരെ ഗൂഢാലോചന, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, മേൽക്കോടതിയുടെ നിർദ്ദേശ പ്രകാരമേ ശിക്ഷ നടപ്പാക്കാവൂവെന്ന് അഡിഷണൽ സ്പെഷ്യൽ ജഡ്ജി സുവർണ കെവാലെ നിർദ്ദേശിച്ചു. പൈശാചികമായ കുറ്റകൃത്യമാണ് ഇതെന്ന് ജഡ്ജി വിശേഷിപ്പിച്ചു. പ്രതികൾക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

മഹാരാഷ്ട്രയെയും രാജ്യത്തെയാകെയും നടുക്കിയ കേസിന്റെ വിധി കേൾക്കാൻ വൻ ജനക്കൂട്ടം കോടതിയിൽ തടിച്ചു കൂടിയിരുന്നു. വിധി പ്രസ്താവിച്ചപ്പോൾ ജനക്കൂട്ടം ആരവം മുഴക്കി. നീതി കിട്ടുമെന്ന് വിശ്വാസം ഉണ്ടായിരുന്നെന്നും, ഈ വിധിക്കു വേണ്ടിയാണ് കാത്തിരുന്നതെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പൂനെയ്ക്ക് സമീപം കോർപാടിയിൽ പ്രതികളുടെ കൊടും ക്രൂരതകൾക്ക് ഇരയായ പെൺകുട്ടിയുടെ മൃതദേഹം ഒരു പാടത്ത് കണ്ടെത്തി. മുത്തച്ഛനെ കണ്ട് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ ഒന്നാം പ്രതി ജിതേന്ദ്ര ഷിൻഡെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി.

പിന്നീട് അയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. അവരും മാനഭംഗപ്പെടുത്തി. അതിന് ശേഷം മൃഗീയമായി മർദ്ദിച്ചു. മുടി പറിച്ചെടുക്കുകയും പല്ല് അടിച്ച് കൊഴിക്കുകയും ചെയ്തു. ദേഹമാസകലം മർദ്ദിച്ചു. പെൺകുട്ടിയുടെ തോളെല്ല് പൊട്ടി. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പൈശാചികമായ മുറകൾ പെൺകുട്ടിയിൽ പ്രയോഗിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മറാത്ത വിഭാഗക്കാർ തെരുവിലിറങ്ങിയതോടെ കോർപാഡി കേസ് ദേശീയതലത്തിൽ ചർച്ചയായി.

സംഭവം നടന്ന തൊട്ടടുത്ത ദിവസം തന്നെ മൂന്നു പ്രതികളെയും പോലീസ് പിടികൂടി. നിർമ്മാണ തൊഴിലാളികളായ ജിതേന്ദർ ഷിൻഡെ, സന്തോഷ് ജി ഭാവൽ, നിതിൻ ഭൈലൂം എന്നിവരാണ് പിടിയിലായത്. മൂന്നു പേരും ദളിത് വിഭാഗത്തിൽപ്പെവരായിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ സാമുദായിക സംഘർഷവും ഉടലെടുത്തു. നാസിക്ക് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ദളിതരും മറാത്തികളും ഏറ്റുമുട്ടി.

കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും, എത്രയും പെട്ടെന്ന് കേസിൽ വിധി പ്രഖ്യാപിക്കണെന്നും ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാർ പ്രതിഷേധം തുടർന്നു. ഇതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രശ്നത്തിൽ ഇടപെടുകയും എത്രയും പെട്ടെന്ന് കുറ്റപ്പത്രം നൽകി വിചാരണ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടർന്ന് മൂന്ന് മാസത്തിന് ശേഷം കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു. അഹമ്മദ് നഗറിലെ പ്രത്യേകകോടതിയിലാണ് കേസ് പരിഗണിച്ചത്.

മാസങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷമാണ് നവംബർ 29 ബുധനാഴ്ച കോപാർഡി കേസിൽ വിധി പറഞ്ഞത്. രക്തം മരവിപ്പിക്കുന്ന ഹീനമായ കൊലപാതകമെന്ന് പ്രോസിക്യൂട്ടർ വിശേപ്പിച്ച കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചത്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇതിനിടെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അഹമ്മദ് നഗർ കോടതി പരിസരത്തും, കോപാർഡിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (7 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (9 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (16 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (26 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (31 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (36 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (43 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (45 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (1 hour ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

Malayali Vartha Recommends