പ്രിസിപ്പാളിനെയും വിദ്യാർത്ഥിനിയെയും ചേർത്ത് മോശമായി എഴുതി; 88 വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് അധ്യാപകരുടെ പ്രാകൃത ശിക്ഷ

വിദ്യാര്‍ഥിനികളുടെ വസ്ത്രം അധ്യാപകര്‍ അഴിച്ചെടുത്തതായി പരാതി. പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാർഥിനികളെയാണ് പ്രാകൃത ശിക്ഷയ്ക്ക് വിധേയരാക്കിയത്. അരുണാചൽപ്രദേശ് പാപും പാരെ ജില്ലയിൽ ന്യൂ സാഗ്ലിയിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. കഴിഞ്ഞ 23ാം തീയതിയായിരുന്നു സംഭവം.
എന്നാൽ കുട്ടികൾ നാല് ദിവസത്തിന് ശേഷം വിദ്യാർഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൂന്ന് അധ്യാപകർ ചേർന്ന് ആറാം ക്ലാസിലെ 88 വിദ്യാർഥിനികളുടെയും വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നു. സ്കൂളിലെ ഒരു വിദ്യാർഥിനിയെയും അധ്യാപകനേയും ചേർത്ത് കുട്ടികൾ കടലാസിൽ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഒരു വിദ്യാര്‍ഥിനിയെയും പ്രധാന അധ്യാപകനെയും ചേര്‍ത്ത് അശ്ലീലം എഴുതിയ 88 വിദ്യാര്‍ഥിനികളില്‍ നിന്ന നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന് ശേഷമാണ് വസ്ത്രങ്ങള്‍ അഴിച്ചുള്ള ശിക്ഷ നടപ്പാക്കിയത്. എന്നാല്‍ ശിക്ഷയെ കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha



























