കന്നുകാലി കശാപ്പ് നിരോധനം കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു

ഏറെ വിവാദമായ കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രം പിന്‍വലിക്കാനൊരുങ്ങുന്നു. കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള വിജ്ഞാപനമാണ് പിന്‍വലിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമറിഞ്ഞശേഷമാകും പിന്‍വലിക്കുക. ഇതിനായുളള ഫയല്‍ വനം പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന് കൈമാറി.
കഴിഞ്ഞ മെയ് 23 നാണ് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനം പുനപരിശോധിക്കാനും അതേസമയം കന്നുകാലികളോടുള്ള ക്രൂരത തടയുന്നതിനുമുള്ള പുതിയ നടപടി സ്വീകരിക്കാനുമാണ് തീരുമാനമെന്നും പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ജനവിരുദ്ധമായ വിജ്ഞാപനത്തിനെതിരെ കേരളമടക്കം അതിശക്തമായി പ്രതിഷേധിച്ചിരുന്നു. കേരളത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയും ഒറ്റക്കെട്ടായി വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ നേരിട്ടറിയിക്കുകയും ചെയതിരുന്നു.
കേരളത്തിനുപുറമെ പശ്ചിമ ബംഗാള്‍, മേഘാലയ സര്‍ക്കാറുകളും ശക്തമായ നിലപാടെടുത്തിരുന്നു.മദ്രാസ് ഹൈക്കോടതി വിജ്ഞാപനത്തിന് ഇടക്കാല സ്‌റ്റേയും നല്‍കയിരുന്നു. സംസ്ഥാന സര്‍ക്കാറുകളുടെ അവകാശങ്ങളിലേക്കുള്ള കടന്നകയറ്റം കൂടിയായിരുന്നു ഈ വിജ്ഞാപനം
വിജ്ഞാപനത്തെ തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോ രക്ഷകര്‍ അഴിഞ്ഞാടുകയായിരുന്നു. നിയമപരമായി കന്നുകാലികളെ കൊണ്ടുപോയിരുന്നവരെ വരെ തല്ലിചതച്ചിരുന്നു. കന്നുകാലികളെ ചന്തയില്‍ വില്‍ക്കാന്‍ കഴിയാതെ വന്നതോടെ കാലിവളര്‍ത്തല്‍ കര്‍ഷകരും ദുരിതത്തിലായി. ഫാം ഹൌസുകളുടെ പ്രവര്‍ത്തനവും കുഴഞ്ഞു.ജനങ്ങളുടെ ഭക്ഷണശീലത്തെ നേരിട്ടു ബാധിക്കുന്ന വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് കോടതികളിലെത്തിയിരുന്നത്.
https://www.facebook.com/Malayalivartha



























