വന്ദേമാതരം ആലപിച്ചതിന് കുടുംബത്തിന് ഇസ്ലാം മതത്തിൽനിന്നും വിലക്ക്; വന്ദേമാതരം ആലപിക്കും എന്ന കാരണത്താല്‍ മക്കളെപ്പോലും സ്‌കൂളില്‍ നിന്ന് പുറത്താക്കി

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായിരുന്നു വന്ദേമാതരം. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. എന്നാൽ വന്ദേ മാതരം ആലപിച്ചതിന് ഒരു കുടുംബത്തിന് സമുദായത്തിൽനിന്നും ഭ്രഷ്‌ട് കല്പിച്ചിരിക്കുകയാണ്. ആഗ്രയിലാണ് സംഭവം.
ഗുല്‍ച്ചാമന്‍ ഷെര്‍വാണി എന്ന വ്യക്തിയ്ക്കും കുടുംബത്തിനുമാണ് ഇസ്ലാം മതം ഭ്രഷ്‌ട് കൽപ്പിച്ചത്. വന്ദേമാതരം ആലപിക്കും എന്ന കാരണത്താല്‍ മക്കളെപ്പോലും സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന് ഷെര്‍വാണി പറയുന്നു. ത്രിവര്‍ണ്ണ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വന്ദേമാതരം ആലപിക്കുന്നു എന്ന പേരിലാണ് ഭ്രഷ്‌ട്.
ഷെര്‍വാണിയെ പോലെ ത്രിവര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് മറ്റു കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതെന്നുമാണ് സ്‌കൂള്‍ അധികാരിയായ അസ്‌ലം ഖാന്‍ പറയുന്നത്. മാത്രമല്ല സമുദായം ഭ്രഷ്‌ട് കൽപ്പിച്ച ഷെര്‍വാണിയുടെ മക്കളെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ ചില പരിമിതികള്‍ ഉള്ളതായും അസ്‌ലം പറയുന്നു.
ദില്ലിയിലെ ജുമാ മസ്ജിദ് ഇമാം മൗലാന അഹമ്മദ് ബുഖാരി തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായും തന്നെ കാഫിറായി മുദ്രകുത്തിയെന്നും ഷെര്‍വാണി പറയുന്നു. ഇമാമിനെതിരെ നടപടി എടുക്കമെന്നാശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനം ഉണ്ടെങ്കിലും ഷെര്‍വാണി ഇപ്പോഴും വന്ദേമാതരം ആലപിക്കാറുണ്ട്. ഇത് അയല്‍ക്കാരെ പോലും ചൊടിപ്പിക്കുന്നതായും അവരാരും തന്നോട് സംസാരിക്കാറില്ലെന്നും ഷെര്‍വാണി പറയുന്നു.
https://www.facebook.com/Malayalivartha



























