നോമ്പെടുത്തയാളെ ശിവസേന എം പിമാര്‍ നിര്‍ബന്ധിപ്പിച്ച് ചപ്പാത്തി കഴിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത്

മഹാരാഷ്ട്രയില്‍ റംസാന്‍ വ്രതം അനുഷ്‌ഠിക്കുന്നയാളെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 11 ശിവസേന എംപിമാരാണ് മഹാരാഷ്ട്ര സദനിലെ ജീവനക്കാരനെ നിര്‍ബന്ധപൂര്‍വ്വം ചപ്പാത്തി കഴിപ്പിച്ചത്. മഹാരാഷ്ട്രക്കാരുടെ രീതിയിലുള്ള ഭക്ഷണം നല്‍കാത്തതില്‍ കുപിതരായാണ് എംപിമാര്‍ റസിഡന്റ് മാനേജരായ അര്‍ഷാദിനെ നിര്‍ബന്ധപൂര്‍വ്വം ചപ്പാത്തി കഴിപ്പിച്ചത്.
മഹാരാഷ്ട്ര സദനിലെ ഭക്ഷണവിതരണത്തിലെ ചുമതലക്കാരായ ഐആര്‍സിടി ഇതു സംബന്ധിച്ച് മഹാരാഷ്ട്ര സദന്‍ റസിഡന്റ് കമ്മീഷണര്‍ ബിപിന്‍ മാല്ലിക്കിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം ജൂലൈ 17ന് ഇമെയില്‍ മുഖേന പരാതി നല്‍കിയിട്ടുള്ളത്. പ്രമുഖ ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം പാര്‍ലമെന്റിനെയും ഇന്നു പ്രക്ഷ്യുപ്ധമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha