മതവും ആചാരങ്ങളും സ്വകാര്യമായി കാണാനാണ് താല്പര്യം; ഭഗവാന്റെ പേരില്‍ വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്നില്ല; രാഹുൽ ഗാന്ധി

കുടുംബത്തോടെ തങ്ങൾ ശിവഭക്തരാണെന്നും എന്നാല്‍ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ സോമനാഥ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം;
'മതവും ആചാരങ്ങളും വ്യക്തിപരമായ വിശ്വാസങ്ങളാണ്. അത് സ്വകാര്യമായി തന്നെ കാണാനാണ് താത്പര്യം. എന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയുള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും ശിവഭക്തരാണ്. പക്ഷെ അതുപോലുള്ള കാര്യങ്ങള്‍ സ്വകാര്യതയാണ്, അതിനെപ്പറ്റി പറഞ്ഞുനടക്കാറില്ല. ഭഗവാന്റെ പേരില്‍ വ്യാപാരം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'.
സോമനാഥ ക്ഷേത്ര ദര്‍ശനം നടത്തിയ രാഹുലിന്റെ പേര് ക്ഷേത്രത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ അഹിന്ദുവെന്ന കോളത്തിലാണ് രേഖപ്പെടുത്തിയത്. അഹമ്മദ് പട്ടേലിനൊപ്പമാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. അതുകൊണ്ട് സന്ദര്‍ശന പുസ്തകത്തില്‍ അഹിന്ദുവെന്ന കോളത്തിലാണ് ഇരുവരുടെയും പേര് ചേര്‍ത്തിരുന്നത്. ഈ സംഭവത്തെത്തുടർന്നുള്ള ബിജെപിയുടെ വിമർശനങ്ങൾക്കെതിരെയാണ് രാഹുൽ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha



























