ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് റിവേഴ്‌സ് ലൗ ജിഹാദിനൊരുങ്ങുന്നു

2100 മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുമെന്ന് ആര്‍എസ്എസ് അനുകൂല സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ഉത്തർപ്രദേശിലാണ് റിവേഴ്‌സ് ലൗ ജിഹാദിനൊരുങ്ങുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ബേട്ടി ബച്ചാവോ, ബഹു ലാവോപ്രചരണത്തിനാണ് സംഘടന നേതൃത്വം നല്‍കുന്നത്.
ഞങ്ങളുടെ പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ പുതിയ നീക്കമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് അധ്യക്ഷന്‍ അജ്ജു ചൗഹാൻ പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണെന്നും അതിനെ മറികടക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ആചാരത്തിലധിഷ്ഠിതമായിട്ടാണ് വിവാഹം നടത്തുക, എന്നാല്‍ ഒരിക്കലും മുസ്ലീം യുവതികളെ അവരുടെ ആചാരങ്ങളില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍ അവര്‍ ഹിന്ദുമതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഒരു മുസ്ലീം യുവതി മുസ്ലീം യുവാവിനെയാണ് വിവാഹം കഴിക്കുന്നതെങ്കില്‍ പത്ത് കുഞ്ഞുങ്ങള്‍ക്കെങ്കിലും ജന്മം നല്‍കും. ആ കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെ സംസാരിക്കും. പക്ഷെ അവര്‍ ഹിന്ദുവിനെയാണ് വിവാഹം കഴിക്കുന്നതെങ്കില്‍ അത്രയൊന്നും കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടി വരില്ലെന്ന് മാത്രമല്ല ഹിന്ദു ജനസംഖ്യ ഉയര്‍ത്തുകയും ചെയ്യും. കൂടാതെ മൊഴിചൊല്ലലിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സാധിക്കുമെന്നും ചൗഹാന്‍ പറയുന്നു. ഇത്തരത്തില്‍ വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് ഇരു സമുദായങ്ങളില്‍ നിന്നും ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ ഇടയാകാതെ സംഘടന സംരക്ഷിക്കുമെന്നും ചൗഹാന്‍ ഉറപ്പ് നല്‍കുന്നു.
പൂര്‍ണ സുരക്ഷയോടെ അവരുടെ വിവാഹം നടത്തുന്നതിനോടൊപ്പം, സാമ്പത്തികമായും സാമൂഹ്യപരമായും വേണ്ട പിന്തുണയും നല്‍കും. കഴിഞ്ഞ വര്‍ഷവും ലൗ ജിഹാദിനെതിരെ സേവ് ഹിന്ദു ഗേള്‍ പ്രചരണവുമായി സംഘടന രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























