ശശി തരൂരും മെഹര്‍ തെരാറും തമ്മില്‍ അടുത്ത ബന്ധമെന്ന് സാക്ഷിമൊഴി

ശശി തരൂരും മാധ്യമപ്രവര്‍ത്തക മെഹര്‍ തെരാരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി സാക്ഷി മൊഴികള്‍. മരണത്തിന് മുമ്പ് സുനന്ദയും തരൂരുമായി നടന്ന തര്‍ക്കങ്ങള്‍ മെഹര്‍ തെരാറിനെ ചൊല്ലിയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ തരൂരും മെഹര്‍ തെരാറും ദുബൈയില്‍ കണ്ടുമുട്ടിയിരുന്നതായും മൊഴിയിലുണ്ട്. ഇതോടെ സുനന്ദയുടെ മരണത്തെപ്പറ്റിയുള്ള ദുരൂഹതകള്‍ ശക്തമാവുകയാണ്. സുനന്ദ പുഷ്‌കറിന്റെ മരണത്തെ പറ്റിയുളള അന്വേഷണത്തില്‍ വഴിതിരിവാകുന്ന ചില മൊഴികള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും സുനന്ദയുടെ വീട്ടു ജോലിക്കാരന്‍ നാരായണിന്റെയും മൊഴികള്‍ തരൂറിനെതിരായുളള അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുളള ബന്ധത്തെ ചൊല്ലി സുനന്ദയും തരൂരും തമ്മില്‍ ഏറെക്കാലം വഴക്ക് നടന്നതായി നളിനി സിംഗിന്റെ മൊഴിയില്‍ പറയുന്നു.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മൂന്‍പ് തന്നെ ഫോണ്‍ വിളിച്ച് തരൂരും തെരാറുമായുളള ബന്ധത്തില്‍ സുനന്ദ അസ്വസ്ഥത അറിയിച്ചിരുന്നു. തര്‍ക്കത്തെ പറ്റി സുനന്ദയുടെ സഹായിയായ നാരായണനും സബ്ഡിവിഷന്‍ മജിസ്‌ട്രേഷനു മുമ്പാകെ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മരിക്കുന്നതിനു തലേ ദിവസം തരൂരും സുനന്ദയുമായും രൂക്ഷമായ തര്‍ക്കം നടന്നതായി സാക്ഷി മൊഴി വ്യക്തമാക്കുന്നു. തര്‍ക്കം പുലര്‍ച്ചേ നാലരമണി വരെ നീണ്ടു. തര്‍ക്കത്തിനിടയിലുളള കയ്യേറ്റത്തിനിടെയാകാം ശരീരത്തിലെ മുറിവുകളെന്നും മൊഴിയിലുണ്ട്.അന്വേഷണ സംഘത്തിന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങള്‍ ഒരു ഹിന്ദിചാനല്‍ പുറത്തു വിട്ടിരുന്നു.
സുനന്ദപുഷ്‌കറുമായുളള വിവാഹബന്ധം വേര്‍പെടുത്തി മെഹര്‍തെരാറിനെ വിവാഹം ചെയ്യാന്‍ തരൂര്‍ ശ്രമിച്ചിരുന്നുവെന്ന് സംശയമുണര്‍ത്തുന്ന മൊഴിയും കൂട്ടത്തില്‍ ഉളളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ജൂണില്‍ തരൂറും തെരാറും ദുബൈയില്‍ മൂന്ന് ദിവസം ഒരുമിച്ച് ചിലവഴിച്ചിരുന്നു. ഇതെ പറ്റി സുനന്ദയ്ക്ക് അറിയാമായിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം തെരാറിനെ വിവാഹം ചെയ്യാനായിരുന്നു തരൂരിന്റെ നീക്കമെന്നും ചാനല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട് .എന്നാല്‍ ശശി തരൂര്‍ പോലിസിന് നല്‍കിയ മൊഴിയില്‍ മെഹര്‍ തെരാറിന്റെ പേര് പരമാര്‍ശിക്കുന്നില്ല. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha