യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

ട്രെയിന്‍ ടിക്കറ്റ് പരിശോധിക്കുന്നവര്‍ക്ക് റെയില്‍വേയുടെ എല്ലാ ഉദ്യോഗസ്ഥന്മാരുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള സംവിധാനം വരുന്നു. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതനുസരിച്ച് ടിക്കറ്റ് പരിശോധകര്‍ക്ക് സി.യു.ജി (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ്) സൗകര്യമുള്ള സിം കാര്‍ഡുകള്‍ നല്‍കും. ഫോണ്‍ ഉപയോഗത്തിനായി മാസം 300രൂപയും നല്‍കും.
ജീവനക്കാര്‍ക്കിടയിലെ ആശയവിനിമയം കാര്യക്ഷമമാക്കാന്‍ 2002 ലാണ് സി.യു.ജി പദ്ധതി ഭാഗികമായി നടപ്പാക്കിയത്. ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. ഇതോടെ റെയില്‍വേ സംബന്ധമായ ഏതുകാര്യവും ടിക്കറ്റ് പരിശോധകന്റെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരുടെ പരാതി കേട്ട് പരിഹാരം കാണുന്നതും സുരക്ഷ അപകട മുന്നറിയിപ്പുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുന്നതും മോഷണം, അനഭിലഷണീയ പ്രവണതകള്‍ എന്നിവ കണ്ടെത്തുന്നതും ടിക്കറ്റ് പരിശോധകരാണ്. ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ ഇനിമുതല്‍ ടിക്കറ്റ് ചെക്കര്‍മാര്‍ സഹായത്തിനെത്തും. തങ്ങളുടെ ജീവനക്കാരെ ഒന്നാംനിരക്കാരായി കണ്ടാണ് അവരെ പൊതു വിവരവിനിമയ ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു.
https://www.facebook.com/Malayalivartha


























