ഗുജറാത്തിൽ ബി.ജെ.പിയ്ക്കെതിരായ പട്ടേലിന്റെ ആക്രമണം വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ; മാധ്യമങ്ങളെ വിലക്ക് വാങ്ങുന്ന ബി.ജെ.പി.യ്ക്ക് സോഷ്യൽ മീഡിയയിലൂടെ പട്ടേലിന്റെ മറുമരുന്ന്

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ശക്തമായ പ്രചരണം നടക്കുന്ന ഗുജറാത്തില്‍ ബിജെപിയ്ക്ക് ഹാര്‍ദിക് പട്ടേലിന്റെ ഭീഷണി ശക്തമാകുന്നു. മാധ്യമങ്ങളേയും മറ്റും ബിജെപി വിലയ്ക്കെടുത്തേക്കുകയാണെന്ന് ആക്ഷേപം ഉന്നയിക്കുന്ന ഹാര്‍ദിക് പട്ടേല്‍ സമുദായത്തിന് മേല്‍ക്കോയ്മയുള്ള സ്ഥലങ്ങളില്‍ യുവാക്കള്‍ ഉള്‍പ്പെടുന്ന വാട്സ്‌ആപ്പ് ഗ്രൂപ്പും രൂപീകരിച്ചുള്ള കൂട്ടായ്മയ്ക്ക് വന്‍ പിന്തുണയാണ് കിട്ടുന്നത്. വിജാപൂര്‍ മണ്ഡലം, മെഹ്സാനാ ജില്ലകളില്‍ ഓരോ ഗ്രൂപ്പിലും 200 ലധികം പേര്‍ വരുന്ന പത്തിലധികം ഗ്രൂപ്പുളാണ് വാട്സാപ്പിലുള്ളത്.
വിജാപൂര്‍ മണ്ഡലം സ്ഥിതിചെയ്യുന്ന ധാംപൂര്‍ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നില്‍. സ്മാര്‍ട്ട്ഫോണ്‍ വഴി ഇവര്‍ നടത്തുന്ന കൂട്ടായ്മ ബിജെപിയ്ക്ക് ശക്തമായ ഭീഷണിയായി മാറുയാണ്. ഹാര്‍ദിക് പട്ടേലിന്റെ തട്ടകം എന്ന് വരെ വിശേഷിപ്പിക്കാവുന്ന പട്ടേല്‍ സമുദായങ്ങള്‍ക്ക് ശക്തമായ വേരുകളുള്ള മെഹ്സാനാ ജില്ലയിലാണ് വിജാപൂര്‍. പറ്റീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്), സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി), വിജോപൂരിലെ പറ്റീദാര്‍ പാര്‍ട്ട്-1 എന്നിങ്ങനെയുള്ള 10 വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാണ് ഇവിടുത്തെ മിക്ക യുവാക്കളും.
ഓരോ ഗ്രൂപ്പിലും 200 ലധികം അംഗങ്ങളുണ്ട്. മിക്കവരും ധാംപൂരിലെയും സമീപ ഗ്രാമങ്ങളിലെയും യുവാക്കളാണ്. ഏകദേശം 27 പക്കേല്‍ സമുദായങ്ങള്‍ ഇവിടെയുണ്ട്. ഏറക്കുടെ എല്ലാ ഗ്രൂപ്പുകളും ഇതിലുണ്ട്. ഓരോഗ്രൂപ്പിലും പട്ടേലിന്റെ പുതിയ റാലികളുടെ വീഡിയോകളും ഗുജറാത്ത് ബിജെപി നേതൃത്വത്തെയും നരേന്ദ്രമോഡിയേയും പരിഹസിച്ചുള്ളതും ഉള്‍പ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനേം വീഡിയോകളാണ് പ്രചരിക്കുന്നത്. 14 പട്ടേല്‍ യുവാക്കള്‍ കൊല്ലപ്പെട്ട 2016 ലെ പട്ടേല്‍ സമരത്തിന്റേത് ഉള്‍പ്പെടെയുള്ള വീഡിയോകളെല്ലാം ഇടയ്ക്കിടെ പ്രചരിക്കുന്നത്. ബിജെപിയ്ക്ക് പിന്തുണ നല്‍കരുതെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നതുമായ സന്ദേശങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
രണ്ടുകിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോവിന്ദപൂരിലും യുവാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ പട്ടേല്‍ സമുദായക്കാര്‍ക്കുണ്ട്. ഗോവിന്ദപൂരിലെ വോട്ടര്‍മാരില്‍ മൂന്നിലൊന്നോളം പട്ടേലുകളാണ്. ഇവരില്‍ 60 ശതമാനവും ഹര്‍ദികിനൊപ്പമാണ്. ഇവരെല്ലാം കോണ്‍ഗ്രസിന് വോട്ടു ചെയ്യും. ഇത്തരം ഒരു പ്രചരണം ബിജെപിയെ ശരിക്കും പിടിച്ചു കുലുക്കുന്നുണ്ട്. പറയപ്പെടുന്ന അസന്തുഷ്ടി ഏതെങ്കിലും തരത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. 150 സീറ്റുകള്‍ ലക്ഷ്യമിടുന്ന ബിജെപിയ്ക്ക് മുമ്ബത്തേക്കള്‍ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ടെന്ന ബിജെപി സംസ്ഥാന നേതാക്കളും ഗുജറാത്തില്‍ വ്യക്തമാക്കി.
തരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ പട്ടേല്‍ യുവാക്കള്‍ ആധുനിക മാധ്യമങ്ങളെ പ്രചരണ മാധ്യമമാക്കി മാറ്റുകയാണ്. മാധ്യമങ്ങള്‍ ബിജെപിയ്ക്ക് വിറ്റുപോയി. പകരം പുതിയ ഏരിയ വരേണ്ടതുണ്ട്. അതിനാണ് തങ്ങള്‍ വാര്‍ത്തയ്ക്കും രാഷ്ട്രീയ നീക്കങ്ങള്‍ക്കും വാട്സ് ആപ്പിനെ ആശ്രയിച്ചിരിക്കുന്നതെന്ന് പട്ടേല്‍ യുവാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























