ബിജെപി എംഎല്‍എയുടെ പോത്തിനെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു

ബിജെപി എംഎല്‍എ സുരേഷ് റാഹിയുടെ പോത്തിനെ കാണാതായതിൽ ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണം ശക്തമാക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ റാഹിയുടെ രണ്ട് പോത്തുകളെ കാണാതാകുകയായിരുന്നു. പോത്തിനെ കാണാതായതിനെത്തുടർന്ന് എംഎല്‍എ പൊലീസിന് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സീതാപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര സിംഗ് പറഞ്ഞു. ഒരു ലക്ഷം രൂപ വീതം വിലമതിക്കുന്ന പോത്തുകളാണിത്.
ലഖ്നൗവില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി സീതാപൂര്‍ ജില്ലാ ജയിലിന് സമീപമാണ് ഇവരുടെ ഫാം ഹൗസ് സ്ഥിതിചെയ്യുന്നത്. രണ്ടംഗ അന്വേഷണസംഘം കാണാതായ പോത്തുകള്‍ക്കായി സീതാപൂരിലും സമീപപ്രദേശങ്ങളിലുമായി പരിശോധന നടത്തിവരുന്നുണ്ട്.
ഗ്രാമത്തില്‍ കന്നുകാലികള്‍ മോഷണം പോകുന്നത് സ്ഥിരമാണെന്ന് പോലീസ് പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാം ലാല്‍ റാഹിയുടെ മകനാണ് സുരേഷ് റാഹി.
https://www.facebook.com/Malayalivartha


























