ആദ്യരാത്രിയില്‍ തന്റെ ലൈംഗീക ശേഷികുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്?

ആദ്യ രാത്രിയില്‍ തന്റെ ലൈംഗീക ശേഷി കുറവ് തിരിച്ചറിഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ചെയ്ത ക്രൂരത അല്പം കടന്നു പോയി. ആന്ധ്രപദേശിലെ ചിറ്റൂരിലാണ് സംഭവം നടന്നത്. രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിനിയായ യുവതിയെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് രാജേഷാണ് ക്രൂരമായി ആക്രമിച്ചത്.
ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ലൈംഗീക ശേഷികുറവ് തിരിച്ചറിഞ്ഞ യുവതി മുറി വിട്ട് മാതാപിതാക്കളോടൊപ്പം പോയി ഉറങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. മാതാപിതാക്കളുടെ മുറിയിലെത്തിയ യുവതിയെ അനുനയിപ്പിച്ച് വീണ്ടും ഭര്‍ത്താവ് രാജേഷിന്റെ മുറിയില്‍ കൊണ്ടാക്കുകയായിരുന്നു. തിരികെ മുറിയില്‍ എത്തിയപ്പോള്‍ തന്റെ ലൈംഗീക ശേഷിക്കുറവ് മാതാപിതാക്കളോട് പറഞ്ഞു എന്ന പേരില്‍ രോക്ഷം പൂണ്ട രാജേഷ് ഭാര്യയെ മൃഗീയമായി മര്‍ദ്ദിച്ചു.
ദേഹമാസകലം കടിച്ച് മുറിവേല്‍പ്പിച്ച ശേഷം തോര്‍ത്ത് കൊണ്ട് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വഴുതിമാറിയ യുവതിയെ ആപ്പിള്‍ മുറിക്കാന്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ ആക്രമിച്ചു. മുറിക്കുള്ളില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട മാതാപിതാക്കള്‍ വാതിലില്‍ മുട്ടിയെങ്കിലും രാജേഷ് മര്‍ദ്ദനം നിര്‍ത്താന്‍ തയാറായില്ല. ശേഷം വാതില്‍ ചവിട്ടി തുറന്നാണ് കുടുംബാംഗങ്ങള്‍ മുറിയല്‍ പ്രവേശിച്ചത്. മാതാപിതാക്കള്‍ അകത്ത് ചെല്ലുമ്പോള്‍ രക്തത്തില്‍ കുളിച്ച മകളെയാണ് കണ്ടത്.
ഇവരെ ഉടന്‍ തിരുപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ ലൈംഗീകശേഷിക്കുറവിനെക്കുറിച്ച് ഇയാളുടെ മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന് യുവതി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇത് മറച്ച് വെച്ചാണ് വിവാഹം നടത്തിയത്. രാജേഷിനെതിരെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























