പുരട്ച്ചി തലൈവി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു കൊല്ലം, ജയലളിതയുടെ ഓര്‍മ്മയില്‍ തമിഴ് മക്കള്‍, ജയലളിതയുടെ മരണത്തില്‍ ഇപ്പോഴും ദുരൂഹത

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അസുഖം ഭേദമായി വരുന്നതായും യന്ത്രസഹായത്തോടെ സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുരട്ച്ചി തലൈവി എന്നും അമ്മ എന്നും ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കാറുള്ള ജയലളിത എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലവും വര്‍ണശബളവുമായ രാഷ്ട്രീയ ജീവിതമായിരുന്നു ജയലളിതയുടേത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് തമിഴ് ചലച്ചിത്ര രംഗത്തെ സജീവ അഭിനേത്രി ആയിരുന്ന ജയലളിത എല്ലാക്കാലവും വിവാദങ്ങളുടെ സഹയാത്രികയും ആയിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പെടെ ഏറെക്കാലം നിയമനടപടികള്‍ നേരിട്ട് ജയലളിത ബാഗ്‌ളൂര്‍ കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജയലളിതയെ കര്‍ണ്ണാടക ഹൈക്കോടതി കുറ്റവിമുക്ത ആക്കുകയായിരുന്നു.തുടര്‍ന്ന് വീണ്ടും മന്ത്രിപദത്തിലെത്തി.
https://www.facebook.com/Malayalivartha


























